ലണ്ടന്‍: ജന്മംകൊണ്ട് ന്യൂസിലന്‍ഡുകാരനാണ് ബെന്‍ സ്‌റ്റോക്‌സ്. എന്നാല്‍ തന്റെ 12ാം വയസില്‍ ഇംഗ്ലണ്ടിലേക്ക് കുറിയേറുകയായിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനും അമ്മയും ന്യൂസിലന്‍ഡിലേക്ക് മടങ്ങിയെങ്കിലും സ്റ്റോക്‌സ് ഇംഗ്ലണ്ടില്‍ സ്ഥിരമാക്കി. വൈകാതെ ഇംഗ്ലണ്ടിന്റെ ദേശീയ ക്രിക്കറ്റ് ടീമിലും അംഗമായി. ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ട് നേടുമ്പോള്‍ നിര്‍ണായകമായിരുന്നു സ്‌റ്റോക്‌സിന്റെ പ്രകടനം. 

ന്യൂസിലന്‍ഡില്‍ ജനിച്ച് വളര്‍ന്നതുകൊണ്ട് ഈ വര്‍ഷത്തെ ന്യൂസിലന്‍ഡര്‍ പുരസ്‌കാരത്തിന് സ്‌റ്റോക്‌സിന്റെ പേരും നിര്‍ദേശിച്ചിരുന്നു. ലോകകപ്പിലെ പ്രകടനം കൂടി കണക്കിലെടുത്തായിരുന്നു നിര്‍ദേശം. എന്നാലിപ്പോള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സ്റ്റോക്‌സ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ben Stokes (@stokesy) on Jul 23, 2019 at 1:27am PDT

അദ്ദേഹം ഇസ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ ഇങ്ങനെ പറയുന്നു... ''എന്റെ പേര് നാമനിര്‍ദേശം ചെയ്തതിലും ന്യൂസിലന്‍ഡുകാരന്‍ എന്ന നിലയിലും എനിക്ക് അഭിമാനമുണ്ട്. എന്നാല്‍ ഈ പുരസ്‌കാരം ഞാന്‍ അര്‍ഹിക്കുന്നില്ല. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് എന്നെക്കാള്‍ കൂടുതല്‍ അര്‍ഹിക്കുന്നത്. അദ്ദേഹമാണ് ലോകകപ്പിന്റെ താരമായത്..''

ഇംഗ്ലണ്ട് ലോകകപ്പ് നേടിയതില്‍ എനിക്ക് പങ്കുണ്ടെന്നും എന്റെ ജീവിതം ഇംഗ്ലണ്ടില്‍ വേരുറച്ചുവെന്നും സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.