Asianet News MalayalamAsianet News Malayalam

ലോകകപ്പ് ഒരുക്കം ഗംഭീരമാക്കി സ്റ്റോക്‌സ്! ഇരട്ട സെഞ്ചുറിക്കരികെ വീണു; കിവീസിനെതിരെ ഇംഗ്ലണ്ടിന് വന്‍ സ്‌കോര്‍

ഓവലില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (4) എന്നിവരെ ബോള്‍ട്ട് മടക്കി.

ben stokes scores century and new zealand need 369 runs against england saa
Author
First Published Sep 13, 2023, 9:19 PM IST | Last Updated Sep 13, 2023, 9:19 PM IST

ലണ്ടന്‍: ഏകദിന ലോകകപ്പിനുള്ള വരവറിയിച്ച് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ 124 പന്തില്‍ 182 റണ്‍സാണ് താരം അടിച്ചെടുത്തത്. സ്റ്റോക്‌സിന്റെ കരുത്തില്‍ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 48.1 ഓവറില്‍ 368 റണ്‍സ് നേടി. ഡേവിഡ് മലാന്‍ 96 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി ട്രന്റ് ബോള്‍ട്ട് അഞ്ച് വിക്കറ്റെടുത്തു. ബോള്‍ട്ടിന് പുറമെ ബെന്‍ ലിസ്റ്റര്‍ മൂന്ന് വിക്കറ്റെടുത്തു. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പമാണ്. 

ഓവലില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (4) എന്നിവരെ ബോള്‍ട്ട് മടക്കി. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബെയര്‍‌സ്റ്റോ കോണ്‍വെയ്ക്ക് ക്യാച്ച് നല്‍കി. റൂട്ടിനെ, ബോള്‍ട്ട് ബൗള്‍ഡാക്കുകയായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മലാന്‍ - സ്‌റ്റോക്‌സ് സഖ്യം ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് പിടിമുറുക്കി. 199 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. എന്നാല്‍ മലാനെ പുറത്താക്കി ബോള്‍ട്ട് ബ്രേക്ക് ത്രൂ നല്‍കി. 95 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 12 ഫോറും നേടിയിരുന്നു. 

പിന്നീടെത്തിയവരില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (24 പന്തില്‍ 38) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. സ്റ്റോക്‌സിനൊപ്പം 78 റണ്‍സ് ചേര്‍ക്കാനും ബട്‌ലര്‍ക്കായി. ലിയാം ലിവിംഗ്സ്റ്റണ്‍ (11), മൊയീന്‍ അലി (12), സാം കറന്‍ (3), ക്രിസ് വോക്‌സ് (3) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഗസ് അറ്റകിന്‍സണാണ് (2) പുറത്തായ മറ്റൊരു താരം. റീസെ ടോപ്‌ലി (0) പുറത്താവാതെ നിന്നു. ഇതിനിടെ സ്‌റ്റോക്‌സിനെ ലിസ്റ്റര്‍ മടക്കി. ഒമ്പത് സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ്.

ലോകകപ്പിനൊരുങ്ങുന്ന ഇംഗ്ലണ്ടിന് സ്‌റ്റോക്‌സിന്റെ ഫോം നിര്‍ണായകമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റ് മതിയാക്കിയിരുന്നെങ്കിലും ടെസ്റ്റ് ക്യാപ്റ്റനായ സ്‌റ്റോക്‌സിനെ ലോകകപ്പ് അടുത്തതോടെ തിരിച്ചുവിളിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ 52 റണ്‍സെടുത്ത താരം രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍സിന് പുറത്തായിരുന്നു. ഇപ്പോള്‍ 182 റണ്‍സും സ്വന്തമാക്കി.

വേഗത്തില്‍ 1000 പിന്നിട്ട ആദ്യ 150 താരങ്ങളില്‍ പോലും രോഹിത്തില്ല! പക്ഷേ 10,000 പിന്നിട്ടത് അമ്പരപ്പിച്ചുകൊണ്ട്

Latest Videos
Follow Us:
Download App:
  • android
  • ios