Asianet News MalayalamAsianet News Malayalam

ഐപിഎൽ ലേലത്തിന് മുമ്പ് സ്റ്റോക്സിനെ കൈവിട്ട് ചെന്നൈ, റസലിനെ ഒഴിവാക്കി കൊൽക്കത്ത, പൃഥ്വി ഷായും പുറത്ത്

കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഗുജറാത്ത്, ശ്രീലങ്കൻ നായകന്‍ ദസുൻ ഷനക, വിൻഡീസ് താരം ഒഡീൻ സ്മിത്ത് , യാഷ് ദയാൽ കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവരെ ലേലത്തിന് വിടുമെന്നാണ് റിപ്പോര്‍ട്ട്.

Ben Stokes to Jofra Archer Here is IPL 2024 Released Players List before Auction
Author
First Published Nov 12, 2023, 12:16 PM IST

മുംബൈ: അടുത്ത സീസണിലെ ഐപിഎൽ താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരങ്ങളെ കൈവിട്ട് ടീമുകൾ. കഴിഞ്ഞ സീസണിൽ 16.25 കോടി രൂപക്ക് സ്വന്തമാക്കിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ ചെന്നൈയും ഓപ്പണർ പൃഥ്വി ഷോയെ ഡൽഹിയും ആന്ദ്രെ റസലിനെ കൊല്‍ക്കത്തയും റിലീസ് ചെയ്യും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇനിയും ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ലേലത്തിന് മുമ്പ് പുറത്താകുമെന്നാണ് സൂചന.

കഴിഞ്ഞ സീസണൊടുവില്‍ വിരമിച്ച അമ്പാട്ടി റായുഡു, ന്യൂസിലന്‍ഡ് പേസര്‍ കെയ്ൽ ജാമിസൺ അടക്കം ആറ് താരങ്ങളെയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ ഒഴിവാക്കുക. സിസാന്ദ മഗാല, സിമ്രന്‍ജീത് സിംഗ്, ഷെയ്ക് റഷീദ് എന്നിവരെയാണ് ചെന്നൈ ഒഴിവാക്കുക. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പുറമെ യുവതാരം പൃഥ്വി ഷാ, മനീഷ് പാണ്ഡെ, ബംഗ്ലാദേശ് താരം മുസ്തഫിസൂർ റഹ്മാൻ, ദക്ഷിണാഫ്രിക്കയുടെ ലുംഗി എൻഗിഡി, റിപൽ പട്ടേൽ എന്നിവരെ ഡൽഹിയും ഒഴിവാക്കും.

ഗുജറാത്തിലെ തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് ദീപാവലി സമ്മാനവുമായി അഫ്ഗാന്‍ താരം; കൈയടിച്ച് ആരാധകര്‍

കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഗുജറാത്ത്, ശ്രീലങ്കൻ നായകന്‍ ദസുൻ ഷനക, വിൻഡീസ് താരം ഒഡീൻ സ്മിത്ത് , യാഷ് ദയാൽ കെയ്ന്‍ വില്യംസണ്‍ തുടങ്ങിയവരെ ലേലത്തിന് വിടുമെന്നാണ് റിപ്പോര്‍ട്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആന്ദ്രേ റസൽ,എന്‍ ജദീശന്‍, ഡേവിഡ് വീസ്, മന്‍ദീപ് സിങ്, ലോക്കി ഫെർഗൂസൻ, ഷാക്കിബ് അൽ ഹസൻ, അടക്കം ആറ് പേരെയും ലഖ്നൗ ജയദേവ് ഉനദ്ഘട്്ട, ആവേശ് ഖാൻ, ദീപക് ഹൂഡ, ക്വിന്‍റണ്‍ ഡി കോക്ക്, ഡാനിയേല്‍ സാംസ്  എന്നിവരെയും ഒഴിവാക്കും.

മുംബൈ ജോഫ്ര ആര്‍ച്ചറനെ ഒഴിവാക്കാന്‍ സാധ്യതുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ച്ചര്‍ക്ക് പുറമെ, ക്രിസ് ജോര്‍ദാന്‍, ഹൃഥ്വിക് ഷീക്കീന്‍, ഡുവാന്‍ ജോണ്‍സണ്‍, അര്‍ഷദ് ഖാന്‍, ട്രൈസ്റ്റന്‍ സ്റ്റബ്സ് എന്നിവരെയാണ് മുംബൈ ഒഴിവാക്കുക. മലയാളി താരം സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാൻ റോയല്‍സ് ജോ റൂട്ട്, ജേസണ്‍ ഹോള്‍ഡര്‍, നവദീപ് സെയ്നി, റിയാന്‍ പരാഗ്, കെ സി കരിയപ്പ എന്നിവരെ കൈവിടും.

ലോകകപ്പിലെ എക്കാലത്തെയും വലിയ നാണക്കേട്, പിന്നാലെ ടീമീലെ പടലപ്പിണക്കവും, ബാബറിന്‍റെ ക്യാപ്റ്റൻ സ്ഥാനം തുലാസിൽ

അനുജ് റാവത്ത്, ഹര്‍ഷല്‍ പട്ടേല്‍, ദിനേസ് കാര്‍ത്തിക്, ഷഹബാസ് അഹമ്മദ്, ഫിന്‍ അലന്‍ എന്നിവരെയാണ് ആർസിബി ഒഴിവാക്കുക. മായങ്ക് അഗര്‍വാള്‍, ഹാരി ബ്രൂക്ക്, ഉമ്രാന്‍ മാലിക്, കാര്‍ത്തിക് ത്യാഗി, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരെ സൺറൈസേഴ്സ് ഒഴിവാക്കും.

പഞ്ചാബ് റിഷി ധവാന്‍, ഭാനുക രാജപക്സെ, മാത്യൂ ഷോര്‍ട്ട് എന്നിവരെ ഒഴിവാക്കും. ഡിസംബർ 19ന് ദുബായിലാണ് ഇത്തവണ ഐപിഎൽ താരലേലം നടക്കുക. ഈ മാസം 24ന് മുമ്പാണ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios