ആദ്യ മത്സരത്തില്‍ മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവി രണ്ടാം ടി20യില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അടുത്തകാലത്ത് തകര്‍പ്പന്‍ ഫോമിലാണ് താരം. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഭുവി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ (ENGvIND) ആദ്യ രണ്ട് ടി20 മത്സരങ്ങളും ജയിച്ചതോടെ പരമ്പര ഇന്ത്യ (Team India) സ്വന്തമാക്കി. ആദ്യ ടി20 50 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരത്തില്‍ 49 റണ്‍സിനും ടീം വിജയം സ്വന്തമാക്കി. പവര്‍പ്ലേയില്‍ ബാറ്റു കൊണ്ടും പന്തുകൊണ്ടും പുറത്തെടുത്ത പ്രകടനമാണ് രണ്ട് മത്സരത്തിലും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. രണ്ട് മത്സരത്തിലും ഭുവനേശ്വര്‍ കുമാറിന്റെ (Bhuvneshwar Kumar) പ്രകടനം മികച്ചതായിരുന്നു. 

ആദ്യ മത്സരത്തില്‍ മൂന്ന് ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവി രണ്ടാം ടി20യില്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അടുത്തകാലത്ത് തകര്‍പ്പന്‍ ഫോമിലാണ് താരം. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഭുവി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇംഗ്ലണ്ടിലെ മികച്ച പ്രകടനത്തിന് കാരണം വ്യക്തമാക്കുകയാണ് ഭുവി. ''പന്ത് സ്വിങ് ചെയ്യുന്നത് ഞാന്‍ നന്നായി ആസ്വദിക്കുന്നു. കഴിഞ്ഞ കുറച്ച് ഇംഗ്ലീഷ് പിച്ചുകള്‍ വലിയ സഹായമൊന്നും ചെയ്തിരുന്നില്ല. എന്നാല്‍, ഇത്തവണ നന്നായി ചെയ്യാന്‍ സാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങല്‍ പേസര്‍മാരെ പ്രചോദിപ്പിക്കും.'' ഭുവി പറഞ്ഞു. 

ഇന്ത്യ ടി20 ക്രിക്കറ്റിലെ യഥാര്‍ത്ഥ 'പവര്‍ ഹൗസെ'ന്ന് മുന്‍ ഇംഗ്ലണ്ട് താരം

ജോസ് ബട്‌ലറെ പുറത്താക്കിയതിനെ കുറിച്ചും ഭുവിന സംസാരിച്ചു. ''ബട്‌ലര്‍ അപകടകാരിയയായ താരമാണ്. പന്ത് സ്വിങ് ചെയ്യുമ്പോള്‍ ഞാന്‍ വിക്കറ്റിനെറിയാന്‍ ശ്രമിക്കും. അത് പലപ്പോഴും ഫലം കാണുകയും ചെയ്യുന്നു.'' ഭുവി കൂട്ടിചേര്‍ത്തു. 

അടുത്തകാലത്ത് അലട്ടിയിരുന്ന പരിക്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഭുവി പറഞ്ഞ മറുപടി രസകരമായിരുന്നു. ''എനിക്കിപ്പോള്‍ പരിക്കിനെ കുറിച്ചൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ല. ഇന്ത്യയില്‍ വച്ചായിരുന്നു ഈ ചോദ്യമെങ്കില്‍ ഞാനിതിന് മറുപടി പോലും പറയില്ല. ഞാനിപ്പോള്‍ കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. അത്രമാത്രം മതി.'' ഭുവി പറഞ്ഞുനിര്‍ത്തി.

കളിക്കിടെ മീഡിയ റൂമിലെ മാധ്യമ പ്രവര്‍ത്തകനോട് സ്റ്റംപ് മൈക്കിലൂടെ ഇരിക്കാന്‍ ആവശ്യപ്പെട്ട് വാര്‍ണര്‍

ഇന്നാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം മത്സരം. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാം. നേരത്തെ നടന്ന ടെസ്റ്റ് പരമ്പര സമനിലയില്‍ അവസാനിച്ചിരുന്നു. ടി20 പരമ്പരയ്ക്ക് ശേഷം മൂന്ന് ഏകദിനവും ഇന്ത്യ കളിക്കും.