ആരാധകര്‍ തമ്മിലടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരാള്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ദില്ലി: ദില്ലിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷണാഫ്രിക്ക(India vs South Africa) ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ ഗ്യാലറിയില്‍ ആരാധകരുടെ കൂട്ടയടി. ഗ്യാലറിയില്‍ മത്സരം കാണുകയായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് മറ്റൊരാളെ മര്‍ദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ആരാധകര്‍ തമ്മിലടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരാള്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെവെച്ചപ്പോഴാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. പൊലീസെത്തിയാണ് അടികൂടുന്നവരെ ഒടുവില്‍ പിരിച്ചുവിട്ടത്. അടികൂടാനുള്ള കാരണം വ്യക്തമല്ല. മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തെങ്കിലും റാസി വാന്‍ഡര്‍ ഡസ്സന്‍റെയും ഡേവിഡ് മില്ലറുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക അനായാസം ലക്ഷ്യത്തിലെത്തി.

നോക്കിവെച്ചോ, ലോകകപ്പില്‍ അവന്‍ തകര്‍ത്തടിക്കും; വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ റിഷഭ് പന്തിന് ആശ്വാസമായി 'ആശാന്‍'

Scroll to load tweet…

അഞ്ച് പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്ക ജയിച്ചു കറിയത്. വാന്‍ഡര്‍ ഡസ്സനാണ് ടോപ് സ്കോററായതെങ്കിലും സ്കോര്‍ ബോര്‍ഡ് 100 കടക്കും മുമ്പെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ദക്ഷിണാഫ്രിക്കയെ 31 പന്തില്‍ നാല് ഫോറും അഞ്ച് സിക്സും പറത്തി 64 റണ്‍സടിച്ചു പുറത്താകാതെ നിന്ന മില്ലറായിരുന്നു ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. മില്ലര്‍ തന്നെയായിരുന്നു കളിയിലെ താരവും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യിലെ തോല്‍വി; റിഷഭ് പന്തിനെതിരെ വിമര്‍ശനവുമായി സഹീര്‍ ഖാന്‍