Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേര്‍സിയില്‍ ഇനി 'ബൈജൂസ് ആപ്പ്'

ഇന്ത്യന്‍ ജേര്‍സി ബ്രാന്‍റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തങ്ങളുടെ ജേര്‍സി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് കൈമാറുന്നത്. 

Byjus app replace oppo on india jersey
Author
BCCI, First Published Jul 25, 2019, 8:15 AM IST

മുംബൈ: സെപ്തംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേര്‍സി സ്പോണ്‍സര്‍മാര്‍ ബൈജൂസ് ലേണിംഗ് ആപ്പായിരിക്കും എന്ന് റിപ്പോര്‍ട്ട്. നിലവില്‍ ചൈനീസ് മൊബൈല്‍ ബ്രാന്‍റായ ഓപ്പോയാണ് ഇന്ത്യന്‍ ടീമിന്‍റെ സ്പോണ്‍സേര്‍സ്. മാര്‍ച്ച് 2017 ല്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേര്‍സി കരാര്‍ ഓപ്പോ നേടിയത്. എന്നാല്‍ ഈ കരാര്‍ ഇപ്പോള്‍ ബൈജുവിന് മറിച്ച് നല്‍കുകയാണ് ഓപ്പോ. 

വിന്‍ഡീസ് സീരിസ് വരെ മാത്രമാണ് ഓപ്പോ ഇന്ത്യന്‍ ടീമിന്‍റെ ജേര്‍സിയില്‍ ഇടം പിടിക്കുക. ഇന്ത്യന്‍ ജേര്‍സി ബ്രാന്‍റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തങ്ങളുടെ ജേര്‍സി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് കൈമാറുന്നത്. ബംഗലൂരു ആസ്ഥാനമാക്കിയ വിദ്യാഭ്യാസ ആപ്പാണ് ബൈജൂസ്. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ-ന്യൂസിലാന്‍റ് പരമ്പരയുടെ മുഖ്യ പ്രയോജകര്‍ ബൈജൂസ് ആയിരുന്നു.

എന്നാല്‍ ഓപ്പോ പിന്‍മാറുന്നത് ബിസിസിഐയ്ക്ക് നഷ്ടമൊന്നും ഉണ്ടാക്കില്ല. ഓപ്പോയില്‍ നിന്നും ലഭിക്കേണ്ട തുക അതേ കരാറില്‍ തന്നെ ബിസിസിഐയ്ക്ക് ലഭിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള സീരിസിലായിരിക്കും ബൈജൂസ് ആപ്പിന്‍റെ പരസ്യം ഇന്ത്യന്‍ ജേര്‍സിയില്‍ പ്രത്യക്ഷപ്പെടുക എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios