കഴിഞ്ഞ സീസണില്‍ 14 പോയന്‍റ് നേടിയ ആര്‍സിബി പ്ലേ ഓഫ് കളിച്ചിട്ടുള്ളതിനാല്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ ഇപ്പോഴും ബാക്കിയാണ്.
കൊൽക്കത്ത: ഐപിഎല്ലിന്‍റെ 18-ാം സീസൺ പ്ലേ ഓഫിലേയ്ക്ക് അടുക്കുമ്പോൾ ആദ്യ നാലിൽ ഇടംപിടിക്കാനുള്ള പരിശ്രമത്തിലാണ് ടീമുകൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടം മഴയില്‍ ഒലിച്ചുപോയതോടെ പ്ലേ ഓഫ് കാണാതെ പുറത്താകുന്നതിന്‍റെ വക്കിലാണ് നിലവിലെ ചാമ്പ്യൻമാര്‍. ഒമ്പത് കളികള്‍ ഏഴ് പോയന്‍റുള്ള കൊല്‍ക്കത്ത പോയന്‍റ് പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. ഇനി ഇവശേഷിക്കുന്ന അഞ്ച് കളികളും ജയിച്ചാല്‍ മാത്രമെ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവു.
പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 16 പോയന്‍റുകളെങ്കിലും ആവശ്യമാണ്. എന്നാൽ, കഴിഞ്ഞ സീസണില്‍ 14 പോയന്‍റ് നേടിയ ആര്‍സിബി പ്ലേ ഓഫ് കളിച്ചിട്ടുള്ളതിനാല്‍ കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷ ഇപ്പോഴും ബാക്കിയാണ്. എന്നാലും ഇനിയൊരു തോല്‍വി കൊല്‍ക്കത്തക്ക് ചിന്തിക്കാനാവില്ല. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളില്‍ ഡല്‍ഹിയും ആര്‍സിബയുമെല്ലാം എതിരാളികളായുണ്ട് എന്നതും കൊല്‍ക്കത്തക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്.
ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ഡല്‍ഹി ക്യാപിറ്റല്‍സിസാണ് കൊല്‍ക്കത്തയുടെ അടുത്ത എതിരാളികള്‍. എവേ മത്സരമാണിത്. അതിനുശേഷം മെയ് നാലിന് ഹോം മത്സരത്തല്‍ പോയന്‍റ് പട്ടികയില്‍ ഒമ്പതാമുള്ള രാജസ്ഥാന്‍ റോയല്‍സിനെയും ഏഴിന് പോയന്‍റ് പട്ടികയില്‍ എട്ടാമതുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും കൊല്‍ക്കത്ത നേരിടും. ഈ രണ്ട് മത്സരങ്ങളും ജയിച്ചാലും മെയ് 17ന് അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കൂടി മറികടന്നാലെ കൊല്‍ക്കത്തക്ക് പ്ലേ ഓഫ് സ്വപ്നം കാണാനാവു.
ജയം തുടരാന്‍ മുംബൈ, വിജയവഴിയില്‍ തിരിച്ചെത്താന്‍ ലക്നൗ; വാങ്കഡേയില്‍ ഇന്ന് വെടിക്കെട്ട് പോരാട്ടം
ഇപ്പോഴും പോസറ്റീവ് നെറ്റ് റണ്‍ റഏറ്റുണ്ടെന്നത്(+0.212)മാത്രമാണ് കൊല്‍ക്കത്തക്ക് അനുകൂലമാകുന്ന ഘടകം. പോയന്‍റ് പട്ടികയില്‍ മുന്‍നിരയിലുള്ള മൂന്ന് ടീമുകള്‍ക്കും 12 പോയന്‍റ് വീതമുണ്ട്. നാലാമത്തെ ടീമായ പഞ്ചാബിന് 11 പോയന്‍റും. ഗുജറാത്തിനും ഡല്‍ഹിക്കും ആറ് കളികള്‍ വീതവും ആര്‍സിബിക്കും പഞ്ചാബിനും അഞ്ച് കളികള്‍ വീതവും ബാക്കിയുള്ളതിനാല്‍ 16 പോയന്‍റ് നേടിയാലും പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. ഇതിന് പുറമെ പിന്നില്‍ നിന്ന് കയറിവരുന്ന മുംബൈയുടെയും 10 പോയന്‍റുള്ള ലക്നൗവിന്‍റെയും വെല്ലുവിളികളും മറികടന്നാലെ കൊല്‍ക്കത്തക്ക് പ്ലേ ഓഫിലെത്താനാവു.
