ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയ റണ്‍ നേടിയ ശേഷം ഡല്‍ഹി താരം കെ എല്‍ രാഹുല്‍ യുദ്ധം ജയിച്ച യോദ്ധാവ് വാള്‍ നിലത്തുകുത്തുന്നതുപോലെ നെഞ്ചിലിടിച്ച് ബാറ്റ് നിലത്തു കുത്തി ഇതെന്‍റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചതിന് ആര്‍സിബിയുടെയും വിരാട് കോലിയുടെയും മറുപടി എന്താകുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ദില്ലി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഡൽഹി ക്യാപിറ്റൽസുമായി ഏറ്റുമുട്ടും. വൈകിട്ട് 7.30ന് ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ആറ് ജയങ്ങളുമായി ഡൽഹിയും ആർസിബിയും പോയന്‍റ് ടേബിളിൽ രണ്ടും മൂന്നും സ്ഥാനത്താണ്. കഴിഞ്ഞ മത്സരങ്ങളിൽ ആവേശ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡൽഹിയും ബെംഗളൂരുവും ഇന്നിറങ്ങുന്നത്.

ഈ സീസണിൽ ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ ഡൽഹി ആറ് വിക്കറ്റിന് ബെംഗളൂരുവിനെ തകർത്തിരുന്നു. അന്ന് 93 റൺസെടുത്ത കെ.എൽ രാഹുൽ തന്നെയാണ് ഡൽഹിയുടെ ബാറ്റിംഗ് പ്രതീക്ഷ. മികച്ച ഫോമിലുള്ള വിരാട് കോലിയുടെ ബാറ്റിംഗിലേക്കും ആരാധകർ ഉറ്റുനോക്കുന്നു.

ജയം തുടരാന്‍ മുംബൈ, വിജയവഴിയില്‍ തിരിച്ചെത്താന്‍ ലക്നൗ; വാങ്കഡേയില്‍ ഇന്ന് വെടിക്കെട്ട് പോരാട്ടം

ഈ സീസണില്‍ എവേ മത്സരത്തില്‍ തോറ്റിട്ടില്ലെന്നതിന്‍റെ ആത്മവിശ്വസത്തിലാണ് ആര്‍സിബി ഇറങ്ങുന്നത്. ഹോം മത്സരത്തില്‍ ജയിച്ചിട്ടില്ലെന്നതിന്‍റെ നാണക്കേട് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ അവിശ്വസനീയ ജയത്തോടെ ആര്‍സിബി മറികടന്നു. ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളാണ് ഡല്‍ഹിയിലേത്. അതിനാല്‍ വലിയ സ്കോര്‍ പിറക്കുന്ന മത്സരം തന്നെ ഇന്ന് പ്രതീക്ഷിക്കാം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിജയ റണ്‍ നേടിയ ശേഷം ഡല്‍ഹി താരം കെ എല്‍ രാഹുല്‍ യുദ്ധം ജയിച്ച യോദ്ധാവ് വാള്‍ നിലത്തുകുത്തുന്നതുപോലെ നെഞ്ചിലിടിച്ച് ബാറ്റ് നിലത്തു കുത്തി ഇതെന്‍റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചതിന് ആര്‍സിബിയുടെയും വിരാട് കോലിയുടെയും മറുപടി എന്താകുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

കളിക്കാര്‍ വാരുന്നത് കോടികള്‍, അപ്പോള്‍ ഐപിഎല്ലിലെ അമ്പയര്‍മാരുടെ പ്രതിഫലമോ ?

രഞ്ജി ട്രോഫി മത്സരത്തില്‍ ഹോം ടീമായ ഡല്‍ഹിക്കു വേണ്ടി വിരാട് കോലി കളിച്ചപ്പോള്‍ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. ചിന്നസ്വാമിയില്‍ രാഹുല്‍ പുറത്തെടുത്ത ആവേശപ്രകടനത്തിനുള്ള മറുപടി ഇന്ന് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വിരാട് കോലി നല്‍കുമെന്നാണ് ആര്‍സിബി ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജയിക്കുന്ന ടീമിന് 12 പോയന്‍റുളള ഗുജറാത്തിനെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് കയറമാമെന്നതു മാത്രമല്ല, പ്ലേ ഓഫിലേക്ക് ഒരു ചുവടു കൂടി അടുക്കുകയും ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക