കൊല്‍ക്കത്ത: തെറ്റുകളില്‍ നിന്ന് പഠിക്കുമ്പോഴാണ് മികച്ച ക്യാപ്റ്റന്മാരുണ്ടാകുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളാണ് സൗരവ് ഗാംഗുലി. മുന്‍ ക്യാപ്റ്റന് കീഴില്‍ 11 ഓവര്‍സീസ് വിജയങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് യുഎഇ

ഒരു മോട്ടിവേഷന്‍ ക്ലാസില്‍ സംസാരിക്കുകയായിരുന്നു ഗാംഗുലി. അദ്ദേഹം തുടര്‍ന്നു... ''മഹാനായ നായകന്മാര്‍ പോലും തെറ്റുകള്‍ വരുത്തും. എന്നാല്‍ തെറ്റുകള്‍ നിന്ന് പഠിക്കുമ്പോഴാണ് നിങ്ങള്‍ക്ക് വിജയങ്ങളുണ്ടാകുന്നത്. ഇതെല്ലാം വളര്‍ച്ചയുടെ ഭാഗമാണ്.'' ഗാംഗുലി പറഞ്ഞു.

ഒരു നായകന്റെ ഗുണങ്ങളെ കുറിച്ചും ഗാംഗുലി വാചാലനായി. മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡ്, യുവരാജ് സിംഗ് എന്നിവരുടെ പേര് പരാമര്‍ശിച്ചാണ് ഗാംഗുലി സംസാരിച്ചത്. ''താരങ്ങളെ ഉപയോഗപ്പെടുത്തലാണ് നായകന്റെ യഥാര്‍ത്ഥ ഗുണം. ടീം അംഗങ്ങളുടെ സ്വതസിദ്ധമായ കഴിവ് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.

ഐപിഎല്ലില്‍ കളിക്കുമ്പോഴും വംശീയ അധിക്ഷേപം നേരിട്ടുവെന്ന് ഡാരന്‍ സമി

രാഹുല്‍ ദ്രാവിഡിനോട് ഒരിക്കലും യുവരാജ് കളിക്കുന്നത് പോലെ കളിക്കണമെന്ന് പറയാന്‍ പറ്റില്ല. യുവരാജിനോട് ദ്രാവിഡ് കളിക്കണത് കളിക്കണമെന്ന് നിര്‍ബന്ധിക്കാനും പറ്റില്ല.'' ഗാംഗുലി പറഞ്ഞു.