Asianet News MalayalamAsianet News Malayalam

പരിക്കേൽക്കുമെന്ന് പറഞ്ഞ് അവനെ പൊതിഞ്ഞ് സൂക്ഷിക്കാനാവില്ല, ഇന്ത്യൻ പേസറെക്കുറിച്ച് മുൻ ബൗളിംഗ് കോച്ച്

കളിപ്പിക്കുന്നുവെങ്കില്‍ അവനെ ഇപ്പോഴാണ് കളിപ്പിക്കേണ്ടത്. അവന്‍ കളിക്കാന്‍ സജ്ജമായിട്ടില്ലെന്ന് പറയുന്ന വാദങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ഈ പ്രായത്തില്‍ അവന്‍ പന്തെറിഞ്ഞില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് അവിനിനി പന്തെറിയുക.

Cant wrap him in cotton wool, Former Bowling Coach Paras Mhambrey on Mayank Yadav
Author
First Published Aug 21, 2024, 5:48 PM IST | Last Updated Aug 21, 2024, 5:48 PM IST

മുംബൈ: ഐപിഎല്ലില്‍ 150 കിലോ മീറ്ററിലേറെ വേഗത്തിൽ പന്തെറിഞ്ഞ് ഞെട്ടിച്ച മായങ്ക് യാദവിനെ എത്രകാലം ബിസിസിഐ പൊതിഞ്ഞു സൂക്ഷിക്കുമെന്ന് ചോദിച്ച് ഇന്ത്യയുടെ മുന്‍ ബൗളിംഗ് കോച്ച് പരസ് മാംബ്രെ. മായങ്ക് യാദവിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിപ്പിക്കേണ്ട സമയം അതിക്രമിച്ചുവെന്നും പരസ് മാംബ്രെ പറഞ്ഞു.

കളിപ്പിക്കുന്നുവെങ്കില്‍ അവനെ ഇപ്പോഴാണ് കളിപ്പിക്കേണ്ടത്. അവന്‍ കളിക്കാന്‍ സജ്ജമായിട്ടില്ലെന്ന് പറയുന്ന വാദങ്ങളോട് ഞാന്‍ യോജിക്കുന്നില്ല. ഈ പ്രായത്തില്‍ അവന്‍ പന്തെറിഞ്ഞില്ലെങ്കില്‍ പിന്നീട് എപ്പോഴാണ് അവിനിനി പന്തെറിയുക. ഒരു ബൗളറായാല്‍ ആദ്യം പന്തെറിയണം. കൂടുതല്‍ പന്തെറിയുംതോറും ബൗളിംഗില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. നിങ്ങളുടെ ശരീരത്തിന് എത്രമാത്രം അധികഭാരം എടുക്കാനാവുമെന്ന് തിരിച്ചറിയാനാവും. അതുകൊണ്ട് തന്നെ പരിക്കേല്‍ക്കുമെന്ന് പറഞ്ഞ് അവനെ എക്കാലവും പൊതിഞ്ഞ് സൂക്ഷിക്കാനാവില്ലെന്നും പരസ് മാംബ്രെ ഇന്ത്യൻ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗൗതം ഗംഭീറിന് പകരം ലഖ്നൗ ടീമിന്‍റെ മെന്‍ററായി എത്തുന്നത് മറ്റൊരു ഇതിഹാസ താരം

മായങ്ക് യാദവിന് അമിതമായി ബൗള്‍ ചെയ്യിച്ച് തളര്‍ത്തണമെന്നല്ല പറയുന്നത്. പക്ഷെ ഒരു പേസ് ബൗളറെന്ന നിലയില്‍ മായങ്കിനെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെങ്കിലും കളിപ്പിക്കണമെന്നും ഒരു സീസണില്‍ പന്തെറിഞ്ഞാല്‍ മാത്രമെ ഓരോ സാഹചര്യത്തിലും എങ്ങനെ പന്തെറിയണമെന്ന് തിരിച്ചറിയാനാവു എന്നും പരസ് മാംബ്രെ വ്യക്തമാക്കി.

Cant wrap him in cotton wool, Former Bowling Coach Paras Mhambrey on Mayank Yadavഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപക്ക് ലഖ്നൗ ടീം സ്വന്തമാക്കിയ മായങ്ക് യാദവ് 6.99 ഇക്കോണമിയില്‍ ഏഴ് വിക്കറ്റുകളെ വീഴ്ത്തിയുള്ളൂവെങ്കിലും ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ നാലാമത്തെ പന്ത്(156.7 കിലോ മീറ്റർ) എറിഞ്ഞ് ഞെട്ടിച്ചിരുന്നു. ഐപിഎല്ലിന് പിന്നാലെ പരിക്കേറ്റ മായങ്ക് ഇതുവരെ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല. നിലവില്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കദാമിയിലാണ് മായങ്ക് ഉള്ളത്. വരാനിരിക്കുന്ന ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios