പ്രധാനമായും ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ പറയുന്നത്.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ട്രോളും വിമര്‍ശനവും. ബെംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുന്നത്. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലിന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (48) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 108. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി.

മത്സരശേഷം തെറ്റുപറ്റിയെന്ന് രോഹിത് സമ്മതിക്കുകയും ചെയ്തിരുന്നു. രോഹിത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. ഇത്തരം മത്സരങ്ങള്‍ സംഭവിക്കും. ഞങ്ങള്‍ പോസിറ്റീവുകള്‍ എടുത്ത് മുന്നോട്ട് പോകും. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റ് തോറ്റ ഞങ്ങള്‍ അതിനു ശേഷം നാല് മത്സരങ്ങള്‍ ജയിച്ചു. രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ബാക്കിയുണ്ട്. ഓരോരുത്തരില്‍ നിന്നും എന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. ഞങ്ങള്‍ ഞങ്ങളുടെ മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കും.'' രോഹിത് പറഞ്ഞുനിര്‍ത്തി.

പിന്നാലെയാണ് രോഹിത്തിന്റെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പലരുമെത്തിയത്. പ്രധാനമായും ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തതിനെ കുറിച്ചാണ് ആരാധകര്‍ പറയുന്നത്. അന്തരീക്ഷം മേഘാവൃതമായിരുന്നിട്ടും ബാറ്റിംഗ് തിരഞ്ഞെടുത്തത് തിരിച്ചടിയായെന്ന് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. കേവലം 46 റണ്‍സിന് ഇന്ത്യ പുറത്താവുകയും ചെയ്തു. പിന്നീട് 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ വഴങ്ങിയത്. മത്സരത്തില്‍ നിര്‍ണായകമായത് ഇതുതന്നെയായിരുന്നു. 462 റണ്‍സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയത്. 107 റണ്‍സ് വിജയലക്ഷ്യം അനായാസം കിവീസ് മറികടക്കുകയും ചെയ്തു. രോഹിത്തിനെതിരെ വന്ന ചില ട്രോളുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തിന് ശേഷം സര്‍ഫറാസ്-പന്ത് കൂട്ടുകെട്ടിനെ കുറിച്ച് പറയാന്‍ രോഹിത് മടിച്ചില്ല. രോഹിത്തിന്റെ വാക്കുകള്‍... ''ഇരുവരും അവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ആസ്വദിച്ച് കളിച്ചു. പന്ത് ഒരുപാട് റിസ്‌ക്കെടുത്താണ് കളിച്ചത്. പക്ഷേ അത് പക്വതയേറി ഇന്നിംഗ്‌സായിരുന്നു. നല്ല പന്തുകള്‍ പ്രതിരോധിക്കുകയും മോശം പന്തുകല്‍ അതിര്‍ത്തി കടത്തുകയും ചെയ്തു. സര്‍ഫറാസും പക്വതയേറിയ ഇന്നിംഗ്്‌സ് പുറത്തെടുത്തു. അവന്‍ തന്റെ നാലാമത്തെ ടെസ്റ്റ് മത്സരം മാത്രമാണ് കളിക്കുന്നത്. ബെംഗളൂരുവിലെ മേഘാവൃതമായ സാഹചര്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എന്നാല്‍ ആദ്യ ഇന്നിംഗിസില്‍ 50ന് താഴെയുള്ള സ്‌കോറില്‍ പുറത്താവുമെന്ന് പ്രതീക്ഷിച്ചില്ല.'' രോഹിത് വ്യക്താക്കി.