Asianet News MalayalamAsianet News Malayalam

വേരുറപ്പിച്ച് ജോ റൂട്ട്, സെഞ്ചുറി! റാഞ്ചി ടെസ്റ്റില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്; ഭേദപ്പെട്ട സ്‌കോറിലേക്ക്

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. അരങ്ങേറ്റക്കാരന്‍ ആകാശിന് മുന്നില്‍ തകരുകയായിരുന്നു സന്ദര്‍ശകര്‍. ബെന്‍ ഡക്കറ്റ് (11), ഒല്ലി പോപ് (0), സാക് ക്രൗളി (42) എന്നിവരെ ആകാശ് പുറത്താക്കുകയായിരുന്നു.

century for joe root and england in driving seat against india in ranchi test
Author
First Published Feb 23, 2024, 4:31 PM IST

റാഞ്ചി: ഇന്ത്യക്കെതിരെ നാലാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്. റാഞ്ചിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട്. ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് ആശ്വാസമായത്. ബെന്‍ ഫോക്‌സ് (47), സാക് ക്രൗളി (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. റൂട്ടിനൊപ്പം ഒല്ലി റോബിന്‍സണ്‍ (31) ക്രീസിലുണ്ട്. ആകാശ് ദീപ് സിംഗ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിന് രണ്ട് വിക്കറ്റുണ്ട്.

മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. അരങ്ങേറ്റക്കാരന്‍ ആകാശിന് മുന്നില്‍ തകരുകയായിരുന്നു സന്ദര്‍ശകര്‍. ബെന്‍ ഡക്കറ്റ് (11), ഒല്ലി പോപ് (0), സാക് ക്രൗളി (42) എന്നിവരെ ആകാശ് പുറത്താക്കുകയായിരുന്നു. ഇതോടെ മൂന്നിന് 57 എന്ന നിലയിലായി ഇംഗ്ലണ്ട്. തുടക്കം മുതല്‍ തകര്‍ത്തടിച്ച ജോണി ബെയര്‍‌സ്റ്റോയെ അശ്വിനും പിന്നാലെ ബെന്‍ സ്റ്റോക്‌സിനെ ജഡേജയും വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ 112-5 എന്ന സ്‌കോറിലാണ് ഇംഗ്ലണ്ട് ആദ്യ സെഷന്‍ അവസാനിപ്പിച്ചത്. 

ബാസ്‌ബോള്‍ വിട്ട് റൂട്ട്

ആദ്യ മൂന്ന് ടെസ്റ്റുകളില്‍ നിന്നും വ്യത്യസ്തമായി ക്രീസിലെത്തിയപാടെ അടിച്ചു തകര്‍ക്കാന്‍ നോക്കാതെ പ്രതിരോധത്തിലേക്ക് വലിഞ്ഞ് മോശം പന്തുകളില്‍ മാത്രം റണ്‍സ് കണ്ടെത്താനായിരുന്നു റൂട്ടിന്റെ  ശ്രമം. ഇത് ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ആദ്യ സെഷനില്‍ പിച്ചില്‍ നിന്ന് ലഭിച്ച ആനുകൂല്യം ബൗളര്‍മാര്‍ക്ക് ലഭിക്കാതിരുന്നതോടെ ഇന്ത്യ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു. അപ്രതീക്ഷിതമായി താഴ്ന്നു വരുന്ന പന്തുകളില്‍ മാത്രമായി പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ പതിവുതെറ്റിച്ച് ബെന്‍ ഫോക്‌സും പിടിച്ചു നിന്നതോടെ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനായില്ല. എന്നാല്‍ ബ്രേക്ക് ത്രൂ ആയി മുഹമ്മദ് സിറാജെത്തി. ഫോക്‌സിനെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു സിറാജ്. ടോം ഹാര്‍ട്‌ലിയെ കൂടി സിറാജ് ബൗള്‍ഡാക്കിയതോടെ അവസാന സെഷന്‍ ഇന്ത്യ നേരിയ തിരിച്ചുവരവ് നടത്തി. ഇതുവരെ ഒമ്പത് ഫോറുകള്‍ നേടിയിട്ടുണ്ട് റൂട്ട്.

രഹാനെ ശോകം തന്നെ! പൂജാരയും നിരാശപ്പെടുത്തി; രഞ്ജിയില്‍ തിളങ്ങാനാവാതെ സീനിയര്‍ താരങ്ങള്‍

ഇന്ത്യ: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പാടിദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സ് , ടോം ഹാര്‍ട്ലി, ഒലി റോബിന്‍സണ്‍, ഷോയിബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Latest Videos
Follow Us:
Download App:
  • android
  • ios