ഇംഗ്ലണ്ടിന്‍റെ ദേശീയ ഗാനം ആലപിച്ചശേഷം ഓസ്ട്രേലിയയുടെ ദേശീയ ഗാനം തുടങ്ങുമ്പോഴാണ് ദേശീയ ഗാനത്തിലെ 'ഭാരത ഭാഗ്യവിധാതാ... എന്ന ഭാഗം സ്റ്റേഡിയത്തില്‍ മുഴങ്ങിയത്.

ലാഹോര്‍: ചാമ്പ്യൻസ് ട്രോഫിയില്‍ ഇംഗ്ലണ്ട്-ഓസ്ട്രേലിയ പോരാട്ടത്തിന് മുന്നോടിയായി സംഘാടകരായ പാക് ക്രിക്കറ്റ് ബോര്‍ഡിന് സംഭവിച്ചത് ഭീമാബദ്ധം. മത്സരത്തിന് തൊട്ടുമുമ്പ് ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇരു ടീമുകളും ഗ്രൗണ്ടില്‍ അണിനിരന്നശേഷം ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഓസ്ട്രേലിയുടെ ദേശീയ ഗാനത്തിന് പകരം സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയായിരുന്നു.

ഇംഗ്ലണ്ടിന്‍റെ ദേശീയ ഗാനം ആലപിച്ചശേഷം ഓസ്ട്രേലിയയുടെ ദേശീയ ഗാനം തുടങ്ങുമ്പോഴാണ് ഇന്ത്യൻ ദേശീയ ഗാനത്തിലെ 'ഭാരത ഭാഗ്യവിധാതാ... എന്ന ഭാഗം സ്റ്റേഡിയത്തില്‍ മുഴങ്ങിയത്. ഇതോടെ കാണികള്‍ ആരവം മുഴക്കി.പിന്നാലെ അബദ്ധം തിരിച്ചറിഞ്ഞ സംഘാടകര്‍ പെട്ടെന്ന് തന്നെ ഓസ്ട്രേലിയയുടെ ദേശീയ ഗാനം പ്ലേ ചെയ്തു.

റിഷഭ് പന്തിന് പകരം രാഹുലിനെ എന്തുകൊണ്ട് ഗംഭീര്‍ കളിപ്പിക്കുന്നു, കാരണം വ്യക്തമാക്കി ഗാംഗുലി

പാകിസ്ഥാനില്‍ കളിക്കാനില്ലെന്ന ഇന്ത്യൻ നിലപാടിനെത്തുടര്‍ന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നിഷ്പക്ഷ വേദിയായ ദുബായിലാണ് നടക്കുന്നത്. നേരത്തെ ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പാകിസ്ഥാനിലെ സ്റ്റേഡിയങ്ങളില്‍ മറ്റ് രാജ്യങ്ങളുടെ ദേശീയ പതാകകള്‍ക്കൊപ്പം ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്താതിരുന്നതും ആതിഥേയ രാജ്യമായ പാകിസ്ഥാന്‍റെ പേര് പ്രിന്‍റ് ചെയ്ത ജേഴ്സികള്‍ ഇന്ത്യ ധരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും വിവാദമായിരുന്നു.

Scroll to load tweet…

ചാമ്പ്യൻസ് ട്രോഫിയിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ നാളെയാണ് പാകിസ്ഥാനെ നേരിടാനിറങ്ങുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്ഥാന് ഇന്ത്യക്കെതിരായ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. അതേമസയം ആദ്യ മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആറ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയിരുന്നു. നാളത്തെ മത്സരത്തില്‍ തോറ്റാല്‍ ആതിഥേയരായ പാകിസ്ഥാന്‍ ചാമ്പ്യൻസ് ട്രോഫി സെമിയിലെത്താതെ പുറത്താവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക