ഇന്ത്യയുടെ പേര് ഭാരത് എന്നായാല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പേര് മുംബൈ ഭാരതീയാസ് എന്നാക്കുമോ എന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ ചിലര്‍ കളിയാക്കി ചോദിക്കുന്നുണ്ടെങ്കിലും പേര് മാറ്റം എന്തൊക്കെ മാറ്റങ്ങളാണ് ഇന്ത്യന്‍ കായിക ലോകത്ത് കൊണ്ടുവരികയെന്ന് നോക്കാം.

മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക പേര് ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജ്യമെങ്ങും ചര്‍ച്ചകള്‍ നടക്കുന്നത്. കായികലോകത്ത് വീരേന്ദര്‍ സെവാഗ് അടക്കമുള്ള താരങ്ങള്‍ ഇന്ത്യയെ ഭാരത് ആക്കുന്നതിനോട് അനുകൂലിക്കുമ്പോള്‍ എതിര്‍പ്പുമായും രംഗത്തുവരുന്നുണ്ട്.

ഇന്ത്യയുടെ പേര് ഭാരത് എന്നായാല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പേര് മുംബൈ ഭാരതീയാസ് എന്നാക്കുമോ എന്ന് സമൂഹമാധ്യമങ്ങളില്‍ ആരാധകരില്‍ ചിലര്‍ കളിയാക്കി ചോദിക്കുന്നുണ്ടെങ്കിലും പേര് മാറ്റം എന്തൊക്കെ മാറ്റങ്ങളാണ് ഇന്ത്യന്‍ കായിക ലോകത്ത് കൊണ്ടുവരികയെന്ന് നോക്കാം.

ടീം ഇന്ത്യ ടീം ഭാരത് ആകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ടീം ഇന്ത്യ എന്ന് വിശേഷിപ്പിക്കുന്നതിന് പകരം ടീം ഭാരത് എന്ന് വിശേഷിപ്പിക്കേണ്ടിവരും. അതുപോലെ ജേഴ്സിയിലും ഇന്ത്യക്ക് പകരം ഭാരത് ഇടം പിടിക്കും.

ബിസിസിഐയുടെ പേര് മാറും

ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ(ബിസിസിഐ) പിന്നീട് ബിസിസിബി(ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്കറ്റ് ഇന്‍ ഭാരത്) എന്നായിരിക്കും അറിയപ്പെടുക.

ഏകദിന റാങ്കിംഗ്: കരിയറിലെ ഏറ്റവും മികച്ച റാങ്കുമായി ഗില്‍, കുതിച്ചുയര്‍ന്ന് ഇഷാന്‍ കിഷന്‍

ഐപിഎല്‍ പിന്നെ ബിപിഎല്‍ ആകും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെയും പേര് മാറ്റേണ്ടിവരും. കായികലോകത്തെ ഏറ്റവം വിലപിടിപ്പുള്ള കായിക ബ്രാന്‍ഡുകളിലൊന്നായ ഐപിഎല്‍ പിന്നീട് ഭാരത് പ്രീമിയര്‍ ലീഗ്(ബിപിഎല്‍) എന്നായിരിക്കും അറിയപ്പെടുക.

ഫുട്ബോള്‍ ഫെഡറേഷനും പേര് പോകും

അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ് എഫ്) പേര് മാറ്റി ഭാരത് ഫുട്ബോള്‍ ഫെഡറേഷന്‍(ബിഎഫ്എഫ്) എന്നാക്കേണ്ടിവരും.

ആരാധകരുടെ പ്രതികരണങ്ങളിലൂടെ

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക