പരിക്ക് മൂലം കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം കെയ്‌ല്‍ ജാമീസണ്‍ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല
ചെന്നൈ: ഐപിഎല്‍ 2023 സീസണിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശങ്ക വാര്‍ത്ത. കിവീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണിന് നടുവിനേറ്റ പരിക്ക് കാരണം സീസണ്‍ നഷ്‌ടമായേക്കും. താരത്തിന് പകരക്കാരനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടന്‍ പ്രഖ്യാപിച്ചേക്കും. ജാമീസണ് പതിനാറാം തിയതി തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ന്യൂസിലന്‍ഡിന്‍റെ ടെസ്റ്റ് പരമ്പര നഷ്‌ടമാകുമെന്ന് ഉറപ്പിയിട്ടുണ്ട്.
പരിക്ക് മൂലം കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം കെയ്‌ല്‍ ജാമീസണ്‍ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇംഗ്ലണ്ടില്‍ വച്ചാണ് താരത്തിന് ആദ്യം പരിക്കേറ്റത്. ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് പരിക്ക് നിലനില്‍ക്കുന്നതായി കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ വച്ചേറ്റ പരിക്കേറ്റ ശേഷം താരത്തിന്‍റെ ആരോഗ്യപുരോഗതിക്കായി ടീം മെഡിക്കല്‍ സംഘം കഠിന പ്രയത്നം നടത്തിയിരുന്നു. എന്നാല്‍ വീണ്ടും പരിക്കേറ്റത് കനത്ത നിരാശ നല്‍കുന്നു എന്നാണ് കിവീസ് പരിശീലകന്‍ ഗാരി സ്റ്റെഡിന്‍റെ പ്രതികരണം. താരത്തെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉടന്‍ സ്‌കാനിംഗിന് വിധേയനാക്കും.
നാല് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇക്കുറി മിനി താരലേലത്തില്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ സ്വന്തമാക്കാന്‍ ശ്രദ്ധിച്ചിരുന്നു. ജാമീസണോളം ഇംപാക്‌ടുള്ള താരത്തെ പകരമെത്തിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നിലുള്ള വെല്ലുവിളി.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.
വനിതാ പ്രീമിയര്‍ ലീഗ് വിപ്ലവമാകും, മറ്റ് കായികയിനങ്ങളിലും ചലനം സൃഷ്‌ടിക്കും: ജയ് ഷാ
