ജഡേജയുടെ ട്വീറ്റും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. കമര്‍ഫലം നിങ്ങളെ തേടിവരുമെന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. എന്നാല്‍ ജഡേജയുടെ എതിര്‍പ്പ് സിഎസ്‌കെയുടെ ചില ആരാധകരോടാണെന്ന് പിന്നീട് വ്യക്തമായി.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയും സീനിയര്‍ താരം രവീന്ദ്ര ജഡേജയും തര്‍ക്കത്തിലാണെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവസാന മത്സരത്തിന് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു വാര്‍ത്ത. ആ മത്സരത്തില്‍ ജഡേജ നാല് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്തുവെന്നായിരുന്നു വാര്‍ത്ത. തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കിയതി ശേഷം ധോണി, ജഡേജയോട് സംസാരിച്ചിരുന്നു. ജഡ്ഡുവിന്റെ പ്രകടനത്തില്‍ ധോണി തൃപ്തനല്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

ജഡേജയുടെ ട്വീറ്റും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. കമര്‍ഫലം നിങ്ങളെ തേടിവരുമെന്നായിരുന്നു ജഡേജയുടെ ട്വീറ്റ്. എന്നാല്‍ ജഡേജയുടെ എതിര്‍പ്പ് സിഎസ്‌കെയുടെ ചില ആരാധകരോടാണെന്ന് പിന്നീട് വ്യക്തമായി. ഫൈനലില്‍ ജഡേജയുടെ നിര്‍ണായ ഇന്നിംഗ്‌സാണ് ചെന്നൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ചത്. അവസാന രണ്ട് പന്തില്‍ അദ്ദേഹം സിക്‌സും ഫോറും നേടുകയായിരുന്നു. പിന്നീട് വിജയം ധോണിക്ക് സമര്‍പ്പിക്കുന്നുവെന്ന് ജഡേജ വ്യക്തമാക്കി. ഇപ്പോള്‍ ഇരുവരും തര്‍ക്കത്തിലായിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയാണ് ചെന്നൈ സിഇഒ കാശി വിശ്വനാഥന്‍. 

ഇത്തരം വാര്‍ത്തകള്‍ ജഡേജയെ വേദനിപ്പിച്ചിട്ടുണ്ടാവാം എന്നാണ് അദ്ദേഹം പറയുന്നത്. തര്‍ക്കത്തിലാണെന്നുള്ളത് അദ്ദേഹം തള്ളികളയുകയും ചെയ്തു. ജഡേജ വേഗം പുറത്താവാണമെന്ന് ചില ആരാധകര്‍ ആഗ്രഹിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. കാശിയുടെ വാക്കുകള്‍... ''ഐപിഎല്ലില്‍ ജഡേജ നന്നായി പന്തെറിഞ്ഞു. ചെന്നൈയ്ക്ക് മികച്ച ബാറ്റിംഗ് ലൈനപ്പുണ്ട്. റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡൂ, മൊയീന്‍ അലി എന്നിവര്‍ക്ക് ശേഷമാണ് ജഡ്ഡു ബാറ്റിംഗിനെത്തുന്നത്.

ചുരുക്കം പന്തുകളെ അദ്ദേഹത്തിന് കളിക്കാന്‍ ലഭിക്കൂ. ഇത്രയും പന്തുകളില്‍ നിലയുറപ്പിക്കാന്‍ പ്രയാസമാണ്. പിന്നീട് കളിക്കാനെത്തുന്നത് ധോണിയാണ്. അദ്ദേഹത്തിന് ചിലപ്പോള്‍ 2-3 പന്തുകളെ ലഭിക്കൂ. ധോണി കൂടുതല്‍ പന്തികള്‍ കളിക്കണമെന്ന ആഗ്രഹം ആരാധകര്‍ക്കുണ്ടായിരിക്കും. അതുകൊണ്ടാണ് അവര്‍ എപ്പോവും ധോണിയെ സ്വാഗതം ചെയ്യുന്നത്. ഇത്തരം സാഹചര്യത്തില്‍ അപ്പുറത്തുള്ള ഏതൊരു താരത്തിന് സമ്മര്‍ദ്ദം അനുഭവപ്പെടാം.'' അദ്ദേഹം വ്യക്തമാക്കി.

എല്ലാകാലത്തും ഇന്ത്യയുടെ ചെണ്ട! സാഫ് കപ്പ് തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന് ആരാധകരുടെ ട്രോള്‍

''ടീമിനകത്തെ സാഹചര്യം എങ്ങനെയാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. അതുതന്നെയാണ് പ്രധാനം. പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും കൊടുക്കാറില്ല. ഫൈനലിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്.'' കാശി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News