ചെന്നൈ: ഒരിടവേളയ്ക്കു ശേഷം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ് ഫേസ് ആപ്പ്. സ്ത്രീരൂപത്തിലേക്ക് മാറുന്ന പുരുഷന്മാരുടെ ചിത്രങ്ങളാണ് ഫേസ് ആപ്പില്‍ ഇപ്പോള്‍ പുതിയ ട്രെന്‍റ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ യുസ്‌വേന്ദ്ര ചാഹല്‍ രോഹിത് ശര്‍മയുടെ സ്ത്രീ രൂപത്തിലുള്ള ഫേസ് ആപ്പ് ചിത്രം പങ്കുവെച്ചാണ് ക്രിക്കറ്റ് ലോകത്തെ ട്രെന്‍ഡിന് തുടക്കമിട്ടത്.

തൊട്ടുപിന്നാലെ ഇന്ത്യന്‍ മുന്‍ താരങ്ങളുടെ ചിത്രങ്ങള്‍ പങ്കവെച്ച് യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും രംഗത്തെത്തി. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരുടെ സ്ത്രീ രൂപങ്ങളായിരുന്നു ഹര്‍ഭജന്‍ പങ്കുവെച്ചത്.

Also Read: 'ആ നടുക്കുള്ള കുട്ടി കൊള്ളാം'; ഹര്‍ഭജന്റെ പോസ്റ്റിന് ഗാംഗുലിയുടെ കിടിലന്‍ മറുപടി

ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമും ടീം അംഗങ്ങളുടെ സ്ത്രീരൂപത്തിലുള്ള ഫേസ് ആപ്പ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. 'തല' ധോണി മുതല്‍ ഫാഫ് ഡൂപ്ലെസിയും ദീപക് ചാഹര്‍ ഷെയ്ന്‍ വാട്സണ്‍, അംബാട്ടി റായുഡു, ഡ്വയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ,  എന്നിവരെല്ലാം ചിത്രത്തിലുണ്ട്.

സ്ത്രീ രൂപത്തിലേക്ക് മാറിയപ്പോള്‍ പല താരങ്ങളെയും  ആരാധകര്‍ക്ക് തിരിച്ചറിയാന്‍പോലും പറ്റാത്ത മാറ്റമാണ് വന്നിരിക്കുന്നത്. കൂട്ടത്തില്‍ ദീപക് ചാഹറിനാണ് ആരാധകരുടെ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചത്.