ഇപ്പോഴിതാ ഹര്‍ഭജന്‍ സിംഗും യുവിയെ പിന്തുടര്‍ന്നിരിക്കുന്നു. ഹര്‍ഭജന്‍ തിരഞ്ഞെടുത്തത് സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെടുന്ന മുന്‍ തലമുറയെ.

മുംബൈ: സ്വന്തം മുഖമൊന്ന് മാറ്റിനോക്കുന്നതിന്റെ തിരക്കിലാണ് പലരും. പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് മുഖത്തിന്റെ രൂപം മാറ്റിനോക്കുന്നത്. ഇതിലൂടെ പുരുഷന്റെ മുഖം സ്ത്രീയുടേതും, സ്ത്രീയുടെ മുഖം പുരുഷന്റേതും ആക്കാന്‍ കഴിയും. സംഭവം ഹിറ്റായതോടെ ക്രിക്കറ്റ് ആരാധകരും ഇതേറ്റെടുത്തു. കഴിഞ്ഞ ദിവസം യുവരാജ് സിംഗ് ഇന്ത്യന്‍ താരങ്ങളുടെ സ്ത്രീ രൂപങ്ങള്‍ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ ഹര്‍ഭജന്‍ സിംഗും യുവിയെ പിന്തുടര്‍ന്നിരിക്കുന്നു. ഹര്‍ഭജന്‍ തിരഞ്ഞെടുത്തത് സച്ചിന്‍ തെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ഉള്‍പ്പെടുന്ന മുന്‍ തലമുറയെ. എന്തായാലും യുവിക്കു പിന്നാലെ ഹര്‍ഭജന്റെ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു. പോസ്റ്റിന് കമന്റുമായി ബിസിസിഐ പ്രസിഡന്റ് കൂടിയായ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കൂടി രംഗത്തെത്തിയതോടെ രംഗം കൊഴുത്തു.

'ഇതില്‍ ആരെ നിങ്ങള്‍ ഡേറ്റിങ്ങിന് തിരഞ്ഞെടുക്കും' എന്നായിരുന്നു ഹര്‍ഭജന്റെ ചോദ്യം. വിരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം ഫോട്ടോകളിലുണ്ടായിരുന്നു. ഗാംഗുലി കമന്റുമായെത്തി. സ്വന്തം ഫോട്ടോയ്ക്ക് ഗാംഗുലി നല്‍കിയ കമന്റ് ഇതായിരുന്നു. 'ഫ്‌ലാഷി ഗ്ലാസ് വച്ച നടുവിലെ ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു.' നിരവധി പേരാണ് ഗാംഗുലിയുടെ കമന്റിന് പ്രതികരിച്ചത്. ശിഖര്‍ ധവാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും കമന്റുമായെത്തി.

View post on Instagram