ലിസ്റ്റ് എ ക്രിക്കറ്റില്‍ 109 ഇന്നിഗ്സ് കളിച്ച പൂജാരയുടെ ബാറ്റിംഗ് ശരാശരി 57.48 ആണ്. ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസവും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളും ആയിരുന്ന മൈക്കല്‍ ബെവന്‍(385 ഇന്നിംഗ്സില്‍ 57.86) മാത്രമാണ് ലിസ്റ്റ് എ ക്രിക്കറ്റില്‍ പൂജാരയെക്കാള്‍ മികച്ച ബാറ്റിംഗ് ശരാശരിയുള്ള ബാറ്റര്‍.
ലണ്ടന്‍: റോയല്‍ ലണ്ടന്‍ കപ്പില്‍ സസെക്സിനായി റണ്‍വേട്ട തുടരുന്ന ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരക്ക് റെക്കോര്‍ഡ് നേട്ടം. മിഡില്‍സെക്സിനെതിരെ ഇന്ന് 75 പന്തില്‍ സെഞ്ചുറിയും 90 പന്തില്‍ 132 റണ്‍സുമെടുത്ത പൂജാര ലിസ്റ്റ് എ ക്രിക്കറ്റില്‍(ഏകദിനം) ഏറ്റവും കുറഞ്ഞത് 100 ഇന്നിംഗ്സെങ്കിലും കളിച്ച ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബാറ്റിംഗ് ശരാശരിക്ക് ഉടമയായി.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 109 ഇന്നിഗ്സ് കളിച്ച പൂജാരയുടെ ബാറ്റിംഗ് ശരാശരി 57.48 ആണ്. ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസവും ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളും ആയിരുന്ന മൈക്കല്‍ ബെവന്‍(385 ഇന്നിംഗ്സില്‍ 57.86) മാത്രമാണ് ലിസ്റ്റ് എ ക്രിക്കറ്റില്‍ പൂജാരയെക്കാള്‍ മികച്ച ബാറ്റിംഗ് ശരാശരിയുള്ള ബാറ്റര്‍.
ഈ കളിയാണെങ്കില്‍ ഏഷ്യാ കപ്പ് ടീമില്‍ സൂര്യകുമാറിന് പകരം പൂജാരയെ എടുത്താലും കുഴപ്പമില്ലെന്ന് ആരാധകര്‍

153 ഇന്നിംഗ്സില്‍ 56.56 ശരാശരിയുള്ള പാക് നായകന്‍ ബാബര്‍ അസം മൂന്നാമതും 286 ഇന്നിംഗ്സില്‍ 56.50 ശരാശരിയുള്ള ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ വിരാട് കോലി നാലാമതുമാണ്. റോയല്‍ ലണ്ടന്‍ കപ്പില്‍ സീസണില്‍ എട്ട് മത്സരങ്ങളില്‍ 614 റണ്‍സടിച്ച പൂജാരയാണ് ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ ബാറ്റര്‍. സീസണില്‍ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ബാറ്ററുമാണ് പൂജാര.
ഇംഗ്ലണ്ടില്‍ പൂജാര രണ്ടും കല്‍പിച്ച് തന്നെ, ഇത്തവണ 75 പന്തില്‍ സെഞ്ചുറി
റോയല്‍ ലണ്ടന്‍ കപ്പില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ 9 (16), 63 (71), 14* (7), 107 (79), 174 (131), 49* (68), 66 (66), 132 (90) എന്നിങ്ങനെയായിരുന്നു പൂജാരയുടെ പ്രകടനം. നേരത്തെ, കൗണ്ടി ചാമ്പ്യന്‍ഷിപ്പിലും പൂജാര സസെക്സിനായി തിളങ്ങിയിരുന്നു. 13 ഇന്നിംഗ്സില്‍ മൂന്ന് അര്‍ധസെഞ്ചുറി അടക്കം അഞ്ച് സെഞ്ചുറിയോടെ 109.40 ശരാശരിയില്‍ 1094 റണ്‍സാണ് പൂജാര നേടിയത്.