കുറച്ചു റണ്‍സ് ഇന്ത്യക്കുവേണ്ടിയും മാറ്റി വെക്കണം എന്നായിരുന്നു മറ്റൊരു ആരാധകന്‍ പൂജാരയോട് അഭ്യര്‍ത്ഥിച്ചത്. ലിസ്റ്റ് എ(ഏകദിന) ക്രിക്കറ്റില്‍ 109 ഇന്നിംഗ്സില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ പൂജാരയുടെ ബാറ്റിംഗ് ശരാശരി 57.76 ആണെന്നും 5000 റണ്‍സ് കടന്നവരില്‍ ഇതില്‍ കൂടുതല്‍ ശരാശരിയുള്ള ഒരേയൊരു കളിക്കാരനെയുള്ളു അത് ഓസീസ് ഇതിഹാസം മൈക്കല്‍ ബെവനാണെന്നും(57.86) മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

ലണ്ടന്‍: റോയല്‍ ലണ്ടന്‍ കപ്പില്‍ റണ്‍വേട്ട തുടരുന്ന ചേതേശ്വര്‍ പൂജാരയെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയാലും കുഴപ്പമില്ലെന്ന് ആരാധകര്‍. ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവിന് പകരക്കാരനായിപ്പോലും പൂജാരയെ പരിഗണിക്കാമെന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ഞങ്ങളുടെ പൂജാരയല്ല എന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. ലോകത്തില്‍ നിന്ന് മറച്ചുപിടിച്ച മറ്റൊരു പൂജാരയാണിതെന്നായിരുന്നു മറ്റൊരു ആരാധകന്‍റെ ട്വീറ്റ്.

കുറച്ചു റണ്‍സ് ഇന്ത്യക്കുവേണ്ടിയും മാറ്റി വെക്കണം എന്നായിരുന്നു മറ്റൊരു ആരാധകന്‍ പൂജാരയോട് അഭ്യര്‍ത്ഥിച്ചത്. ലിസ്റ്റ് എ(ഏകദിന) ക്രിക്കറ്റില്‍ 109 ഇന്നിംഗ്സില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ പൂജാരയുടെ ബാറ്റിംഗ് ശരാശരി 57.76 ആണെന്നും 5000 റണ്‍സ് കടന്നവരില്‍ ഇതില്‍ കൂടുതല്‍ ശരാശരിയുള്ള ഒരേയൊരു കളിക്കാരനെയുള്ളു അത് ഓസീസ് ഇതിഹാസം മൈക്കല്‍ ബെവനാണെന്നും(57.86) മറ്റൊരു ആരാധകന്‍ ചൂണ്ടിക്കാട്ടി.

2014ലാണ് പൂജാര ഇന്ത്യക്കായി അവസാന ഏകദിന കളിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ ആക കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന 51 റണ്‍സ് മാത്രം നേടിയിട്ടുള്ള പൂജാരയാണ് ഇപ്പോള്‍ ലണ്ടനില്‍ റണ്‍മല കയറുന്നത്. നേരത്തെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ എട്ട് കളികളില്‍ മൂന്ന് ഡബിള്‍ സെഞ്ചുറി അടക്കം 1094 റണ്‍സ് പൂജാര സസെക്സിനായി അടിച്ചെടുത്തിരുന്നു.

ഇംഗ്ലണ്ടില്‍ പൂജാര രണ്ടും കല്‍പിച്ച് തന്നെ, ഇത്തവണ 75 പന്തില്‍ സെഞ്ചുറി

റോയല്‍ ലണ്ടന്‍ കപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ മിഡില്‍സെക്സിനെതിരെ സസെക്സിനായി ബാറ്റേന്തിയ പൂജാര 75 പന്തില്‍ സെഞ്ചുറിയടിച്ചു. മത്സരത്തില്‍ 90 പന്തില്‍ 132 റണ്‍സെടുത്താണ് പൂജാര പുറത്തായത്. റോയല്‍ ലണ്ടന്‍ കപ്പില്‍ നേരത്തെ വാര്‍വിക്‌ഷെയറിനും സറേക്കുമെതിരെ പൂജാര വെടിക്കെട്ട് സെഞ്ചുറികള്‍ നേടിയിരുന്നു.

പൂജാരയുടെയും ഓപ്പണര്‍ ടോം അസ്‌ലോപ്പിന്‍റെയും സെഞ്ചുറികളുടെ മികവില്‍ മിഡില്‍സെക്സിനെതിരെ സസെക്സ് 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സടിച്ചു. 20 ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് പൂജാരയുടെ ഇന്നിംഗ്സ്.അസ്‌ലോപ് 155 പന്തില്‍ 189 റണ്‍സുമായി പുറത്താകാതെ നിന്നു.

ലോകകപ്പ് അടുക്കുകയല്ലേ, പൂജാരയെ ഏകദിനത്തിലെടുക്കാമോ? വെടിക്കെട്ട് സെഞ്ചുറി ആഘോഷമാക്കി ആരാധകര്‍

എട്ട് കളികളില്‍ മൂന്ന് സെഞ്ചുറിയടക്കം 102.33 ശരാശരിയില്‍ 116. 28 പ്രഹരശേഷിയില്‍ 614 റണ്‍സടിച്ച പൂജാരയാണ് ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ വലിയ റണ്‍വേട്ടക്കാരന്‍. സസെക്സിനായി കൗണ്ടിയില്‍ നടത്തി മിന്നുന്ന പ്രകടനങ്ങളുടെ കരുത്തില്‍ പൂജാര ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പൂജാര തിളങ്ങുകയും ചെയ്തു.