വോഴ്സെസ്റ്റര്‍ഷെയറിനെതിരെ 34-2 എന്ന സ്കോറില്‍ സസെക്സ് തകര്‍ച്ച നേരിടുമ്പോഴാണ് പൂജാര ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റില്‍ ടോം ക്ലാര്‍ക്കിനൊപ്പം(44) പൂജാര 121 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരകയറ്റി.
ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍(County Championships) സസെക്സിനായി(Sussex) മിന്നുന്ന പ്രകടനം തുടര്‍ന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര(Cheteshwar Pujara). ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ വോഴ്സ്റ്റര്‍ഷെയറിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യത പൂജാര വര്‍ധിപ്പിച്ചു. വോഴ്സെസ്റ്ററിനെതിരായ മത്സരത്തില്‍ 184 പന്തിലായിരുന്നു പൂജാര സെഞ്ചുറി തികച്ചത്. കഴിഞ്ഞ മത്സരത്തില്‍ ഡെര്‍ബിഷെയറിനെതിരെ പൂജാര ഡബിള്‍ സെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
വോഴ്സെസ്റ്റര്‍ഷെയറിനെതിരെ 34-2 എന്ന സ്കോറില്‍ സസെക്സ് തകര്‍ച്ച നേരിടുമ്പോഴാണ് പൂജാര ക്രീസിലെത്തിയത്. മൂന്നാം വിക്കറ്റില്‍ ടോം ക്ലാര്‍ക്കിനൊപ്പം(44) പൂജാര 121 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരകയറ്റി. മൂന്നാം ദിനം ലഞ്ചിന് മുമ്ര് 109 റണ്‍സെടുത്താണ് പൂജാര പുറത്തായത്. വോഴ്സെസ്റ്റര്‍ഷെയറിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 491 റണ്‍സിന് മറുപടിയായി സസെക്സ് ഒന്നാം ഇന്നിംഗ്സില്‍ 269 റണ്‍സിന് പുറത്തായി.
സസെക്സിനായി രണ്ടാം മത്സരത്തിനിറങ്ങിയ പാക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. പൂജ്യത്തിന് പുറത്തായ റിസ്‌വാന്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇതുവരെ 22 റണ്‍സ് മാത്രമാണ് നേടിയത്. മൂന്നാം ദിനം സസെക്സിനെ 269 റണ്‍സിന് പുറത്തിക്കയതോടെ വോഴ്സെസ്റ്റര്‍ഷെയര്‍ മത്സരത്തില്‍ 222 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിട്ടുണ്ട്.
ഡെര്‍ബിഷെയറിനെതിരായ ആദ്യ മത്സരത്തില്‍ സസെക്സിനായി ഇറങ്ങിയ പൂജാര ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സിന് പുറത്തായി നിരാശപ്പെടുത്തിയെഹ്കിലും രണ്ടാം ഇന്നിംഗ്സില്‍ 201 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. പൂജാരയുടെ ബാറ്റിംഗ് മികവില്‍ മത്സരത്തില്‍ സസെക്സ് സമനില നേടി. ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന പൂജാരയെ ഇത്തവണ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതോടെയാമ് പൂജാര സസെക്സുമായി കൗണ്ടിയില്‍ കളിക്കാന്‍ കരാറായത്.
