ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ സാം കറന്‍, മൊയീന്‍ അലി, രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും ഇംഗ്ലണ്ടിന്‍റെ നായകനുമായ ഓയിന്‍ മോര്‍ഗന്‍, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവര്‍ ഐപിഎല്ലില്‍ തുടരും. 

മാഞ്ചസ്റ്റര്‍: ഐപിഎല്ലില്‍ നിന്ന് ഇംഗ്ലണ്ട് താരങ്ങള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. ടി20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് താരങ്ങള്‍ പിന്‍മാറിയത്. ടി20 റാങ്കിംഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റ്സ്മാനും പഞ്ചാബ് കിംഗ്സ് താരവുമായിരുന്ന ഡേവിഡ് മലന്‍, സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ഓപ്പണറായ ജോണി ബെയര്‍സ്റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ ക്രിസ് വോക്സ് എന്നിവരാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്.

പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍, മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ബെന്‍ സ്റ്റോക്സസ് എന്നീ ഇംഗ്ലണ്ട് താരങ്ങളും ഇത്തവണ ഐപിഎല്ലിനില്ല. ടി20 ലോകകപ്പിലും ആഷസിലും ബയോ സെക്യുര്‍ ബബ്ബിളില്‍ കഴിയേണ്ടതിനാല്‍ കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനായാണ് ഇംഗ്ലീഷ് താരങ്ങള്‍ ഐപിഎല്‍ ഒഴിവാക്കിയത്.

അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളായ സാം കറന്‍, മൊയീന്‍ അലി, രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ലര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനും ഇംഗ്ലണ്ടിന്‍റെ നായകനുമായ ഓയിന്‍ മോര്‍ഗന്‍, ആദില്‍ റഷീദ്, ക്രിസ് ജോര്‍ദ്ദാന്‍ എന്നിവര്‍ ഐപിഎല്ലില്‍ തുടരും.

ഡേവിഡ് മലന് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ പഞ്ചാബ് കിംഗ് ടീമിലെടുത്തു. ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ പാദത്തില്‍ പഞ്ചാബിനായി ഒരു മത്സരത്തില്‍ മാത്രമാണ് മലന്‍ കളിച്ചത്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.