Asianet News MalayalamAsianet News Malayalam

നടുക്കം മാറാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം; ഇന്ന് നാട്ടില്‍ തിരിച്ചെത്തും

ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ന് നാട്ടിൽ തിരിച്ചെത്തും. 

Christchurch terror attack bangladesh cricket team back to home today
Author
Dhaka, First Published Mar 16, 2019, 8:43 AM IST

ധാക്ക: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചർച്ചിലിലുണ്ടായ ഭീകരാക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ന് നാട്ടിൽ തിരിച്ചെത്തും. പ്രാദേശിക സമയം പത്തരയോടെയാണ് ടീം ബംഗ്ലാദേശിൽ തിരിച്ചെത്തുക. 

ബംഗ്ലാദേശ് താരങ്ങൾ പള്ളിയിലേക്ക് കടക്കുന്നതിന് തൊട്ടുമുൻപായിരുന്നു സ്ഫോടനം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും താരങ്ങളെല്ലാം നടുക്കത്തിലാണെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് വക്താവ് ജലാൽ യൂനുസ് പറഞ്ഞു. ഇതോടെയാണ് പരമ്പര റദ്ദാക്കി നാട്ടിലേക്ക് മടങ്ങാൻ ബംഗ്ലാദേശ് ടീം തീരുമാനിച്ചത്. 

Follow Us:
Download App:
  • android
  • ios