തിരുവനന്തപുരം: മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി കുറിച്ചു.

അസ്ഹറുദ്ദീനെ വാനോളം പ്രശംസിച്ച് വീരുവും ഭോഗ്ലെയും; അപ്രതീക്ഷിത സമ്മാനവുമായി കെസിഎ

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റി ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകള്‍ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാര്‍ന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നുട- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് അസ്ഹറുദ്ദീന്‍ ഒന്നാംനിര ടീമായ മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. അസ്ഹറുദ്ദീന്റെ 137 റണ്‍സ് മികവില്‍ കേരളം വിജയിച്ചു.