മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ കണ്ടെത്താനായി കപില്‍ ദേവിന്‍റെ നേതൃത്വത്തില്‍ മൂന്നംഗ സമിതി രൂപികരിച്ചതിനെതിരെ പരാതി. കപില്‍ ദേവ്, അൻഷുമാൻ ഗെയ്‌ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരടങ്ങിയ സമിതിക്കെതിരെ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗം സഞ്ജീവ് ഗുപ്തയാണ് ബിസിസിഐ ഓംബുഡ്സ്മാനെ സമീപിച്ചത്. 

ഇത്തരമൊരു സമിതിയെ നിയമിക്കാൻ വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതിക്ക് അധികാരം ഇല്ലെന്ന് സഞ്ജീവ് ഗുപ്ത ആരോപിക്കുന്നു. ബിസിസിഐയിലെ വിവിധ തസ്തികകള്‍ വഹിക്കുന്നവരാണ് കപില്‍ ദേവ് ഉള്‍പ്പെടെയുള്ളവര്‍ എന്നതിനാല്‍ പുതിയ നിയമനം ഭിന്നതാല്‍പര്യങ്ങളുടെ പരിധിയില്‍ വരുമെന്നും സഞ്ജീവ് ഗുപ്ത വാദിക്കുന്നു.