Asianet News MalayalamAsianet News Malayalam

ബിസിസിഐ മാതൃകയില്‍ ഐസിസിയും; പ്രവർത്തനരീതിയില്‍ മാറ്റം

ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങള്‍ പാലിച്ച് ജീവനക്കാരുടെ സാമൂഹിക അകലം ഉറപ്പുവരുത്താനാണ് ഐസിസിയുടെ നീക്കം

Covid 19 ICC Following BCCI Work pattern
Author
Delhi, First Published Mar 23, 2020, 7:40 PM IST

ദില്ലി: മഹാമാരിയായ കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ മാതൃകയില്‍ ജാഗ്രതയുമായി രാജ്യാന്തര ക്രിക്കറ്റ് കൌണ്‍സില്‍. ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങള്‍ പാലിച്ച് ജീവനക്കാരുടെ സാമൂഹിക അകലം ഉറപ്പുവരുത്താനാണ് ഐസിസിയുടെ നീക്കം. 

'മഹാമാരിയുടെ സാഹചര്യത്തില്‍ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനപ്പെട്ടത്. മറ്റ് ഇടങ്ങളിലെ പോലെ ഐസിസിയും അധികാരികളുടെ നിർദേശങ്ങള്‍ പിന്തുടരുകയാണ്. ജീവനക്കാരില്‍ ഭൂരിഭാഗവും ഇപ്പോള്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. ജീവനക്കാരെയും കുടുംബങ്ങളെയും സമൂഹത്തെയും സുരക്ഷിതമാക്കി ഐസിസിയുടെ പ്രവർത്തനം സുഗമമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്' എന്ന് ഐസിസി പ്രതിനിധി വാർത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. 

Read more: കൊവിഡ് 19: വീട്ടിലിരിക്കാന്‍ മടിയുള്ളവർക്ക് സംഗക്കാരയെ പിന്തുടരാം; താരം ചെയ്‍തത്

മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ ബിസിസിഐ ആസ്ഥാനം മാർച്ച് 16ന് അടച്ചിരുന്നു. വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നായിരുന്നു ജീവനക്കാർക്ക് നല്‍കിയ നിര്‍ദേശം. ഇതേത്തുടർന്ന് ബിസിസിഐ തലവന്‍ സൌരവ് ഗാംഗുലി അടക്കമുള്ളർ ഓഫീസ് വിട്ടു. 

കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ഐപിഎല്ലും ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും മാറ്റിവെച്ചതിന് പിന്നാലെയാണ് ബിസിസിഐ ആസ്ഥാനവും തല്‍ക്കാലത്തേക്ക് അടച്ചത്. ഏപ്രില്‍ 15വരെയാണ് നിലവില്‍ ഐപിഎല്‍ മാറ്റിവെച്ചിരിക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Follow Us:
Download App:
  • android
  • ios