ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ചേർന്ന് ഇന്നലെ 51 കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു
ജയ്‍പൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് സഹായങ്ങളെത്തിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് രംഗം. ബിസിസിഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും ചേർന്ന് ഇന്നലെ 51 കോടിയുടെ സഹായം പ്രഖ്യാപിച്ചിരുന്നു. ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെയും.
Read more: കൊവിഡിനെ നേരിടാന്‍ 51 കോടിയുടെ സഹായം; പ്രഖ്യാപനവുമായി ബിസിസിഐ
'കടലിലേക്കുള്ള ഒരു തുള്ളിമാത്രമാണിത്, എന്‍റെ എളിയ സഹായം. ഈ പ്രതികൂലഘട്ടത്തില്‍ എന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും നല്‍കും. എല്ലാവരും വീടുകളില്‍ കഴിയുക, സുരക്ഷിതരായിരിക്കുക'- അജിങ്ക്യ രഹാനെ ട്വീറ്റ് ചെയ്തു.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലിയും സുരേഷ് റെയ്നയും പത്താന്‍ സഹോദരങ്ങളും നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. റെയ്ന 52 ലക്ഷവും സച്ചിന്‍ 50 ലക്ഷവും ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയും നല്‍കി. ഇന്ത്യന്‍ മുന്‍ താരം ലക്ഷ്‍മി രത്തന്‍ ശുക്ല മൂന്ന് മാസത്തെ എംഎല്‍എ വേതനവും ബിസിസിഐ പെന്‍ഷനും സംഭാവന ചെയ്തു. സഹായങ്ങള്‍ പ്രഖ്യാപിച്ച് സൌരാഷ്‍ട്ര, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനുകളും രംഗത്തെത്തി.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
