മുംബൈ: കൊവിഡ് 19 വ്യാപനത്തിന് തടയിടാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണിലാണ് രാജ്യം. ക്രിക്കറ്റ് താരങ്ങളെല്ലാം ഈ സമയം കൊവിഡ് ജാഗ്രതാസന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെയും കുടുംബത്തിനൊപ്പം സമയം പങ്കിടുന്നതിന്‍റെയും തിരക്കുകളിലാണ്. പലരും പുസ്തകം വായിച്ചും വ്യായാമം ചെയ്തും സമയം ചിലവഴിക്കുമ്പോള്‍ ചെടികള്‍ക്കിടെയാണ് ബുമ്രയുടെ ജീവിതം.  

Read more: ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു; മങ്കാദിങ് വിവാദത്തില്‍ അശ്വിനെ ട്രോളി ജോസ് ബ്ടലര്‍

വീട്ടിലെ ചെടികള്‍ പരിപാലിക്കുന്ന രണ്ട് ചിത്രങ്ങള്‍ സഹിതം ബുമ്രയുടെ ട്വീറ്റ് ഇങ്ങനെ. #AmateurGardener #StayHome എന്നീ ഹാഷ്‍ടാഗുകളോടെയായിരുന്നു യോർക്കർ വീരന്‍‌റെ ട്വീറ്റ്. 

കൊവിഡ് ഭീഷണി മൂലം ദക്ഷിണാഫ്രിക്കയ്‍ക്കെതിരെ ഉപേക്ഷിച്ച ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിരുന്നു ജസ്പ്രീത് ബുമ്ര. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമാണ് ബുമ്ര. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ സീസണ്‍ ആരംഭിക്കുന്നത് അനിശ്ചിതത്വത്തിലാണ്. മാർച്ച് 29ന് തുടങ്ങേണ്ട സീസണ്‍ ഏപ്രില്‍ 15നേക്കാണ് നിലവില്‍ മാറ്റിയിരിക്കുന്നത്. 

Read more: നാടും ജീവനുമാണ് പ്രധാനം; ഐപിഎല്ലിനെ കുറിച്ച് ചിന്തിക്കാനാനില്ലെന്ന് രോഹിത് ശര്‍മ

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക