കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഐപിഎല്‍ ഏപ്രില്‍ 15വരെ മാറ്റിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും റദ്ദാക്കിയിരിക്കുന്നത്.

മുംബൈ: കൊവിഡ് 19 മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും റദ്ദാക്കി. 15ന് ലക്നൗവും 18ന് കൊല്‍ക്കത്തയിലും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് റദ്ദാക്കിയത്. ധര്‍മശാലയില്‍ നടക്കേണ്ടിയിരുന്ന പരമ്പരയിലെ ആദ്യ ഏകദിനം മഴമൂലം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read more: കൊവിഡ് 19 ലക്ഷണങ്ങള്‍; ഓസീസ് ക്രിക്കറ്റ് താരത്തിന് പരിശോധന, ക്വാറന്‍റൈന്‍

കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് ഐപിഎല്‍ ഏപ്രില്‍ 15വരെ മാറ്റിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും റദ്ദാക്കിയിരിക്കുന്നത്. ആദ്യം പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാല്‍ കൊവിഡ് 19 ദിവസംതോറും പടരുന്ന പശ്ചാത്തലത്തില്‍ പരമ്പരതന്നെ റദ്ദാക്കാന്‍ ബിസിസഐ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.

Read more; കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയില്‍ ഇതുവരെ 81 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഇംഗ്ലണ്ട്-ശ്രീലങ്ക ടെസ്റ്റ് പരമ്പരയും റദ്ദാക്കിയിരുന്നു. കൊവിഡ‍് ഭീതിയെത്തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍ കളിക്കാര്‍ പരസ്പരം ഹസ്തദാനം നടത്തില്ലെന്ന് നേരത്തെ തിരുമാനിച്ചിരുന്നു.