മാക്‌വെല്ലിന്റെ കൈ കരുത്തിന് പിന്നില്‍? ഗോള്‍ഫ്, ടെന്നിസ്..? കാരണം വ്യക്തമാക്കി മുന്‍ താരങ്ങള്‍
പവര്‍ ഹിറ്റിംഗായിരുന്നു മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗിലെ പ്രത്യകത. പേശീവലിവ് അനുഭവപ്പെട്ട ശേഷം ഏറെക്കുറെ ഒറ്റക്കാലിലാണ് താരം ബാറ്റ് വീശിയത്. കൈക്കരുത്താണ് മാക്‌സിക്ക് തുണയായത്.

മുംബൈ: ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അവിശ്വസനീയ ഇന്നിംഗ്‌സിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്നുറപ്പാണ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഇന്നിംഗ്സായിട്ടാണ് മാക്സ്വെല്ലിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. 128 പന്തില്‍ പുറത്താവാതെ 201 റണ്‍സാണ് മാക്സ്വെല്‍ നേടിയത്. 10 സിക്സും 21 ഫോറും ഓസീസ് താരത്തിന്റെ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നു. കടുത്ത പേശീവലിവിനെ വകവെയ്ക്കാതെയാണ് മാക്സ്വെല്‍ ഓസീസിനെ മൂന്ന് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്. ഓസീസ് സെമി ഫൈനല്‍ സ്പോട്ട് ഉറപ്പിക്കുകയും ചെയ്തു.
പവര്‍ ഹിറ്റിംഗായിരുന്നു മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗിലെ പ്രത്യകത. പേശീവലിവ് അനുഭവപ്പെട്ട ശേഷം ഏറെക്കുറെ ഒറ്റക്കാലിലാണ് താരം ബാറ്റ് വീശിയത്. കൈക്കരുത്താണ് മാക്‌സിക്ക് തുണയായത്. മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സിലെ ടെക്‌നിക്കല്‍ ഭാഗം ചര്‍ച്ച ചെയ്യുകയാണ് മുന്‍ പാകിസ്ഥാന്‍ താരം വസിം അക്രം, മിസ്ബാ ഉള്‍ ഹഖ്, വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക് എന്നിവര്‍. അക്രം പറയുന്നതിങ്ങിനെ.. ''എല്ലാ കായിക ഇനങ്ങൡും കഴിവ് തെളിയിച്ച വ്യക്തിയാണ് മാക്‌സ്‌വെല്‍. നന്നായി ടെന്നിസ് കളിക്കും. ഗോള്‍ഫിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. മാക്‌സ്‌വെല്ലിന്റെ ചില ഷോട്ടുകള്‍ ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ മനസിലാവും ഗോള്‍ഫ് കളിച്ചതിന്റെ ഗുണം.'' അക്രം പറഞ്ഞു.
ഗോള്‍ഫ് കളിക്കുന്നതിന് സമാനമാണ് അദ്ദേഹത്തിന്റെ കൈകളുടെ വേഗതയന്ന് മിസ്ബ വ്യക്തമാക്കി. പവര്‍ ഹിറ്റിംഗിനെ ക്രീസില്‍ നില്‍ക്കുന്ന ശൈലി വളരെ പ്രധാനമാണെന്നും മാക്‌സ്‌വെല്‍ അത് ഭംഗിയായി നിര്‍വഹിച്ചുവെന്നും മിസ്ബ വ്യക്കമാക്കി. കൈകള്‍ക്ക് വേഗവും അത്യാവശ്യമാണ്. കൈകള്‍ നീട്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് മാലിക്ക് സംസാരിച്ചത്. ''കാലുകള്‍ ചലിപ്പിക്കേണ്ടതില്ലെന്ന് മാക്സ്വെല്‍ തീരുമാനിച്ചിരുന്നു. രണ്ട് കാലുകളിലും ഭാരം കൊടുത്താണ് മാക്‌സ്‌വെല്‍ സംസാരിച്ചത്. അത് പവര്‍ ഹിറ്റിംഗിന് വളരെ പ്രധാനപ്പെട്ടതാണ്.'' അഫ്ഗാന്‍ ബൗളര്‍മാര്‍ക്കാവട്ടെ മറ്റൊരു പദ്ധതിയും ഇല്ലായിരുന്നു മാലിക്ക് കൂട്ടിചേര്‍ത്തു.
മൂന്ന് വിക്കറ്റിന്റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ഇതോടെ ലോകകപ്പ് സെമി ഫൈനലില്‍ കടക്കാനും ഓസീസിനായി. ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് പാകിസ്ഥാനേയും ന്യൂസിലന്‍ഡിനേയും മറികടന്ന് ആദ്യ നാലിലെത്താമായിരുന്നു.