ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ ഒന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തായി. ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ന്യൂസിലന്‍ഡിന് ജയിച്ചാല്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും. ദക്ഷിണാഫ്രിക്കക്ക് പിന്നില്‍+1.958 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ന്യൂസിലന്‍ഡിനുണ്ട്.

ലഖ്നൗ: ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരായ വമ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. രണ്ട് കളികളില്‍ രണ്ട് ജയവും നാലു പോയന്‍റുമുള്ള ദക്ഷിണാഫ്രിക്ക +2.360 എന്ന മികച്ച നെറ്റ് റണ്‍റേറ്റുമായാണ് ഒന്നാമതെത്തിയത്.ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 102 റണ്‍സിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക ഇന്നലെ ഓസ്ട്രേലിയയെ 134 റണ്‍സിനാണ് തകര്‍ത്തു വിട്ടത്. തുടര്‍ച്ചയായ രണ്ട് കളികളില്‍ 100 റണ്‍സ് വ്യത്യാസത്തില്‍ ജയിച്ചത് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍ റേറ്റിലും പ്രതിഫലിച്ചതോടെയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.

ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതോടെ ഒന്നാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തായി. ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ന്യൂസിലന്‍ഡിന് ജയിച്ചാല്‍ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാവും. ദക്ഷിണാഫ്രിക്കക്ക് പിന്നില്‍+1.958 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ന്യൂസിലന്‍ഡിനുണ്ട്.

ദക്ഷിണാഫ്രിക്ക വമ്പന്‍ ജയം നേടി ഒന്നാമതെത്തിയപ്പോള്‍ പോയന്‍റ് പട്ടികയില്‍ പണി കിട്ടിയത് ഇന്ത്യക്കും പാകിസ്ഥാനുമാണ്. ഇന്നലെ വരെ രണ്ടാം സ്ഥാനത്തായിരുന്ന ദക്ഷിണാഫ്രിക്കയുടെ വമ്പന്‍ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മൂന്നാം സ്ഥാനത്തായിരുന്ന പാകിസ്ഥാന്‍ ആകട്ടെ നാലാം സ്ഥാനത്തേക്ക് ഇറങ്ങി.നാളെ നടക്കുന്ന പോരാട്ടത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഒന്നാമതോ രണ്ടാമതോ എത്താന്‍ അവസരമുണ്ട്. മികച്ച മാര്‍ജിനിലുള്ള ജയമാണെങ്കില്‍ മാത്രമെ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താനാവു. ഇന്ത്യക്കൊപ്പം പാകിസ്ഥാനും ഒന്നാമതെത്താന്‍ നാളെ അവസരമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്കും പിന്നിലായതിനാല്‍ ജയിച്ചാലും രണ്ടാം സ്ഥാനത്തെത്താനെ കഴിയു.

'ആദ്യം ഞാനെന്‍റെ അമ്മയെ കാണട്ടെ, പാകിസ്ഥാനെതിരായ പോരാട്ടമെല്ലാം അതിനുശേഷം'; മനസു തുറന്നു ജസ്പ്രീത് ബുമ്ര

പോയന്‍റ് പട്ടികയില്‍ ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തും ബംഗ്ലാദേശ് ആറാമതും ശ്രീലങ്ക ഏഴാമതും നെതര്‍ലന്‍ഡ്സ് എട്ടാമതുമുള്ള പോയന്‍റ് പട്ടികയില്‍ അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ ഒമ്പതാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്‍ മാത്രമാണ് ഓസീസിന് പിന്നിലുള്ളത്. ഇന്നലെ നടന്ന മത്സരത്തില്‍ 134 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ തകര്‍ത്തുവിട്ടത്. ദക്ഷിണാഫ്രിക്കയുടെ 311 റൺസ് പിന്തുട‍ർന്ന ഓസീസ് 177 റൺസിന് നിലംപൊത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക