26 കളിക്കാരെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കിയത്. ചിലരെ പ്രമോട്ട് ചെയ്തപ്പോള്‍ കെ എല്‍ രാഹുല്‍ അടക്കമുള്ള മറ്റ് ചില താരങ്ങളെ തരം താഴ്ത്തി.

മുംബൈ: കഴിഞ്ഞ ദിവസം ബിസിസിഐ അടുത്ത ഒരു വര്‍ഷത്തേക്കുള്ള വാര്‍ഷിക കരാറുകള്‍ പുറത്തുവിട്ടപ്പോള്‍ പല വമ്പന്‍ താരങ്ങളും പുറത്തുപോയത് ആരാധകര്‍ പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ് സി ഗ്രേഡ് കരാര്‍ നല്‍കിയതും 37കാരനായ ശിഖര്‍ ധവാനെ സി ഗ്രേഡില്‍ നിലനിര്‍ത്തിയതുമായിരുന്നു വാര്‍ഷിക കരാറിലെ ശ്രദ്ധേയ മാറ്റങ്ങളിലൊന്ന്. അതിനൊപ്പം പരിക്കുമൂലം കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടില്ലാത്ത ജസ്പ്രീത് ബുമ്രയെ വര്‍ഷം ഏഴ് കോടി രൂപ പ്രതിഫലം ലഭിക്കുന്ന എ പ്ലസ് കരാറില്‍ നിലനിര്‍ത്തുകയും ചെയ്തു.

എന്നാല്‍ ഉമ്രാന്‍ മാലിക്കിനെപ്പോലെയുള്ള യുവ വാഗ്ദാനങ്ങള്‍ക്ക് സി ഗ്രേഡില്‍ പോലും കരാര്‍ നല്‍കാന്‍ ബിസിസിഐ തയാറായില്ലെന്നതും ശ്രദ്ധേയമാണ്. 26 കളിക്കാരെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കിയത്. ചിലരെ പ്രമോട്ട് ചെയ്തപ്പോള്‍ കെ എല്‍ രാഹുല്‍ അടക്കമുള്ള മറ്റ് ചില താരങ്ങളെ തരം താഴ്ത്തി. രവീന്ദ്ര ജഡേജയെ എ പ്ലസ് കരാറിലേക്ക് ഉയര്‍ത്തിയത് നീതീകരിക്കാവുന്നതാണെങ്കിലും ലോകകപ്പ് വര്‍ഷത്തില്‍ ഉമ്രാനെ പോലെയുള്ള യുവതാരങ്ങളെ പാടെ അവഗണിച്ചത് ആരാധക രോഷത്തിനും കാരണമായിട്ടുണ്ട്.

രാഹുലിന്‍റെ ലഖ്നൗ ഇത്തവണ പ്ലേ ഓഫിലെത്തില്ല, വമ്പന്‍ പ്രവചനവുമായി ഓസീസ് താരം

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ബുമ്ര സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ രണ്ട് ടി20 മത്സരങ്ങലില്‍ മാത്രമാണ് കളിച്ചത്. പിന്നീട് പരിക്കുമൂലം ടീമില്‍ നിന്ന് പുറത്തായ ബുമ്ര ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഈ വര്‍ഷം ഐപിഎല്ലിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും കളിക്കില്ലെന്ന് ഉറപ്പായ ബുമ്ര ഏകദിന ലോകകപ്പില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തയില്ല. എന്നിട്ടും ബുമ്രക്ക് എ പ്ലസ് കരാര്‍ നല്‍കിയതും ഉമ്രാനെ പോലെയുള്ള യുവാതാരങ്ങളെ അവഗണിച്ചതും ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ താമസിക്കുന്നതിനാണോ ബുമ്രക്ക് എ പ്ലസ് കരാര്‍ എന്നാണ് ആരാധകരുടെ ചോദ്യം. ആരാധക പ്രതികരണങ്ങളിലൂടെ.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…