റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയുമാണ് ഓപ്പണര്‍മാര്‍. അല്‍സാരി ജോസഫ്, ഗ്ലെന്‍ മാക്സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, എന്നിവരാണ് ഡൂപ്ലെസിക്ക് പുറമെ മറ്റ് വിദേശതാരങ്ങള്‍.
ചെന്നൈ: ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റനായി റുതുരാജ് ഗെയ്ക്‌വാദ് ആണ് ചെന്നൈക്കു വേണ്ടി ഇറങ്ങിയത്. ഇതാദ്യമായാണ് റുതുരാജ് ചെന്നൈയുടെ ക്യാപ്റ്റനായി ഇറങ്ങുന്നത്. എം എസ് ധോണി വിക്കറ്റ് കീപ്പറായി ചെന്നൈയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. ഇന്നലെയാണ് ധോണി ചെന്നൈ ക്യാപ്റ്റന്‍ സ്ഥാനം റുതുരാജ് ഗെയ്ക്‌വാദിന് കൈമാറിയത്. കഴിഞ്ഞ വര്‍ഷം തന്നെ ഇതുസംബന്ധിച്ച് സൂചന നല്‍കിയിരുന്നുവെന്ന് റുതുരാജ് ടോസ് സമയത്ത് പറഞ്ഞു.
മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്മാന്‍, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവരാണ് ചെന്നൈ ടീമിലെ വിദേശതാരങ്ങള്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനൊപ്പം രചിന്‍ രവീന്ദ്രയാണ് ചെന്നൈക്കായി ഓപ്പണ്‍ ചെയ്യുന്നത്. അജിങ്ക്യാ രഹാനെയാണ് മൂന്നാം നമ്പറില്‍. സമീര്‍ റിസ്‌വി ചെന്നൈക്കായി അരങ്ങേറ്റം കുറിക്കുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയുമാണ് ഓപ്പണര്‍മാര്‍. അല്‍സാരി ജോസഫ്, ഗ്ലെന്‍ മാക്സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, എന്നിവരാണ് ഡൂപ്ലെസിക്ക് പുറമെ മറ്റ് വിദേശതാരങ്ങള്‍.
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), രച്ചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എംഎസ് ധോണി, ദീപക് ചാഹർ, മഹേഷ് തീക്ഷണ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്പാണ്ഡെ.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, രജത് പാടീദാർ, ഗ്ലെൻ മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ, ദിനേശ് കാർത്തിക്, അനൂജ് റാവത്ത്, കരൺ ശർമ, അൽസാരി ജോസഫ്, മായങ്ക് ദാഗർ, മുഹമ്മദ് സിറാജ്.
