വെങ്കല പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്.

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് (CWG 2022) ക്രിക്കറ്റില്‍ സ്വര്‍ണം തേടി ഇന്ത്യന്‍ വനിതകള്‍ (India Womens) ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം കാണാം. ആതിഥേയരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ സ്വര്‍ണപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെയാണ് തോല്‍പ്പിച്ചത്. ഫൈനലായതിനാല്‍ ഇരു ടീമിലും മാറ്റം വരുത്താന്‍ സാധ്യതയില്ല. സ്മൃതി മന്ഥാനയുടെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിംഗില്‍ രേണുക സിംഗും വിക്കറ്റെടുക്കുന്നുവെന്നുള്ളത് ആത്മവിശ്വാസം കൂട്ടും. അതോടൊപ്പം സ്‌നേഹ് റാണയുടെ സ്പിന്നും ടീമിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

സാധ്യതാ ഇലവന്‍

ഇന്ത്യ: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, താനിയ ഭാട്ടിയ, രാധ യാദവ്, മേഘ്‌ന സിംഗ്, രേണുക സിംഗ്. 

ഓസ്‌ട്രേലിയ: അലീസ ഹീലി, ബേത് മൂണി, മെഗ് ലാന്നിംഗ്, തഹ്ലിയ മഗ്രാത്ത്, റേച്ചല്‍ ഹെയ്‌നസ്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഗ്രേസ് ഹാരിസ്, ജെസ്സ് ജോനസന്‍, അലാന കിംഗ്, മേഗന്‍ ഷട്ട്, ഡാര്‍സി ബ്രൗണ്‍. 

മത്സരം കാണാനുള്ള വഴികള്‍

ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം തുടങ്ങുക. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ മത്സരം നേരിട്ട് കാണാം. സോണി ലൈവ് ആപ്പിലും വെബ് സൈറ്റിലും മത്സരം കാണനുളള അവസരം ഒരുക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിനെ തകര്‍ത്തു, ന്യൂസിലന്‍ഡിന് വെങ്കലം

അതേസമയം, വെങ്കല പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സാണ് നേടിയത്. നതാലി സ്‌കിവര്‍ (27), എമി ജോണ്‍സ് (26), സോഫി എക്ലെസ്റ്റോണ്‍ (18) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കണ്ട താരങ്ങള്‍. ഹയ്‌ലി ജെന്‍സന്‍ മൂന്ന് വിക്കറ്റെടുത്തു. സോഫി ഡിവൈന്‍, ഫ്രാന്‍ ജോനാസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ത്യയില്‍ മാത്രമല്ല, പാകിസ്ഥാനിലുമുണ്ട് സഞ്ജുവിന് ആരാധകര്‍; പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരം

മറുപടി ബാറ്റിംഗില്‍ കിവീസ് 11.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സോഫി ഡിവൈന്‍ (51) പുറത്താവാതെ നേടിയ അര്‍ധ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അമേലിയ കെര്‍ (21) പുറത്താവാതെ നിന്നു. സൂസി ബേറ്റ്‌സ് (20), ജോര്‍ജിയ പ്ലിമ്മര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.