Asianet News MalayalamAsianet News Malayalam

ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് സ്റ്റെയ്ന്‍

ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ഭാഗ്യംകെട്ട ടീമേതെന്ന് ചോദിച്ചാല്‍ ദക്ഷിണാഫ്രിക്ക എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. ഓരോ ലോകകപ്പിലും അവര്‍ പുറത്ത് പോകുന്നത് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ്.

dale steyn on south africa's world cup chances
Author
Bengaluru, First Published Apr 19, 2019, 2:13 PM IST

ബംഗളൂരു: ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും ഭാഗ്യംകെട്ട ടീമേതെന്ന് ചോദിച്ചാല്‍ ദക്ഷിണാഫ്രിക്ക എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. ഓരോ ലോകകപ്പിലും അവര്‍ പുറത്ത് പോകുന്നത് ക്രിക്കറ്റ് ആരാധകരെ കണ്ണീരിലാഴ്ത്തിയാണ്. കഴിഞ്ഞ ലോകകപ്പിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത് അവസാന ഓവറിലാണ്. എന്നാല്‍ ഇത്തവണ ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് പറയുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

പേസര്‍ തുടര്‍ന്നു... ഭാഗ്യം കനിഞ്ഞാല്‍ ഇത്തവണത്തെ ലോകകപ്പ് ദക്ഷിണാഫ്രിക്ക നേടും. ക്വിന്റണ്‍ ഡി കോക്ക്, ക്യാപ്റ്റന്‍ ഡുപ്ലെസി, കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ പ്രകടനം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമാവുമെന്നും ഡിവില്ലിയേഴ്‌സ്. 

അവസാന പതിമൂന്ന് ഏകദിന പരമ്പരകളിലെ പതിനൊന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. എന്നാല്‍ എല്ലാ കാലത്തും ഉഗ്രന്‍ താരങ്ങള്‍ ഉണ്ടായിട്ടം ഇതുവരെ കിരീടം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞിട്ടില്ല.

Follow Us:
Download App:
  • android
  • ios