കൊല്‍ക്കത്ത: ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്‍റെ പരിശീലക സംഘം വിപുലീകരിക്കുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ ബാറ്റ്സ്‌മാന്‍ ഡേവിഡ് ഹസിയെ മുഖ്യ ഉപദേഷ്ടാവും ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ മില്‍സിനെ ബൗളിംഗ് പരിശീലകനുമായി നിയമിച്ചു.

2008 മുതൽ 2010വരെ കൊൽക്കത്ത താരമായിരുന്ന ഡേവിഡ് ഹസി മുന്നൂറിലേറെ ട്വന്‍റി 20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഏകദിനത്തിൽ ന്യൂസിലൻഡിനായി 240 വിക്കറ്റ് വീഴ്‌ത്തിയ ബൗളറാണ് മിൽസ്. മുഖ്യപരിശീലകനായി ബ്രെണ്ടന്‍ മക്കല്ലത്തെ നേരത്തെ നിയമിച്ചിരുന്നു.