ഒരു വര്‍ഷത്തോളം ടീമില്‍ നിന്ന് പുറത്തായിരുന്നുവെന്ന തോന്നലില്ലെന്ന് ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും. വിലക്ക് അവസാനിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് വാര്‍ണറും  സ്മിത്തും ഓസീസ് ക്യാംപിലെത്തിയത്.

ദുബായ്: ഒരു വര്‍ഷത്തോളം ടീമില്‍ നിന്ന് പുറത്തായിരുന്നുവെന്ന തോന്നലില്ലെന്ന് ഓസ്‌ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്ന ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും. വിലക്ക് അവസാനിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് വാര്‍ണറും സ്മിത്തും ഓസീസ് ക്യാംപിലെത്തിയത്. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസീസ് ക്യാംപിലാണ് ഇരുവരുമുള്ളത്. എന്നാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഒരുപാട് നാളുകള്‍ക്ക് ശേഷം ടീമിനൊപ്പം ചേരാന്‍ സാധിച്ചത് സന്തോഷം നല്‍കുന്നു. ഒരു വര്‍ഷത്തോളം ടീമില്‍ നിന്ന് പുറത്തായിരുന്നു എന്ന തോന്നല്‍ പോലുമില്ല. ടീമിലെ മറ്റംഗങ്ങളെല്ലാം പഴയത് പോലെ പെരുമാറുന്നു. ഇരുകൈയോടെയാണ് സഹതാരങ്ങള്‍ ഞങ്ങളെ സ്വീകരിച്ചതെന്ന് വാര്‍ണര്‍ പറഞ്ഞു. 

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തോടെ ടീമില്‍ പോസിറ്റീവായ ഊര്‍ജമുണ്ട്്. കുറച്ച് നാള്‍ മുമ്പ് ടീം ഇങ്ങനെയായിരുന്നില്ല. എന്നാല്‍ പതുക്കെയെങ്കിലും ടീം മികച്ച നിലയിലേക്ക് ഉയര്‍ന്നു വരുന്നുണ്ടെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. 

മാര്‍ച്ച് 29ന് ഇരുവരേയും ഓസ്‌ട്രേലിയന്‍ ടീമിലേക്ക് ക്ഷണിക്കാം. എന്നാല്‍ ഐപിഎല്ലിന് ശേഷം മാത്രമെ ഇരുവരും ദേശീയ ജേഴ്‌സിയില്‍ തിരിച്ചെത്തൂ. ലോകകപ്പിനും ആഷസിനുമുള്ള ഓസീസ് കുപ്പായത്തില്‍ ഇരുവരും കളിക്കും.