Asianet News MalayalamAsianet News Malayalam

ടി20യില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹമെന്ന് വാര്‍ണര്‍; ആരാധകര്‍ക്ക് ഞെട്ടല്‍

അന്താരാഷ്‌ട്ര ടി20 മത്സരങ്ങള്‍ നോക്കിയാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ വരുന്നുണ്ട്

David Warner considering retirement from T20Is
Author
Melbourne VIC, First Published Feb 11, 2020, 1:11 PM IST

മെല്‍ബണ്‍: അന്താരാഷ്‌ട്ര ടി20യില്‍ നിന്ന് വിരമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നതായി ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. വരാനിരിക്കുന്ന തുടര്‍ച്ചയായ രണ്ട് ടി20 ലോകകപ്പുകള്‍ക്ക് ശേഷമായിരിക്കും വാര്‍ണറുടെ വിരമിക്കല്‍. ഈ വര്‍ഷം ഓസ്‌ട്രേലിയയിലും അടുത്ത വര്‍ഷം ഇന്ത്യയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. കരിയറിന്‍റെ ദൈര്‍ഘ്യം കൂട്ടാനാണ് വാര്‍ണറുടെ ഈ നിര്‍ണായക തീരുമാനം. 

'അന്താരാഷ്‌ട്ര ടി20 മത്സരങ്ങളുടെ ഷെഡ്യൂള്‍ നോക്കിയാല്‍ തുടര്‍ച്ചയായി രണ്ട് ലോകകപ്പുകള്‍ വരുന്നുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാന്‍ വിടപറയേണ്ട ഒരു ഫോര്‍മാറ്റിയിരിക്കാം അത്. തിരക്കിട്ട ഷെഡ്യൂളില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുക പ്രയാസകരമാണ്. തുടര്‍ന്നും ടി20 കളിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു'- മുപ്പത്തിമൂന്നുകാരനായ വാര്‍ണര്‍ പറഞ്ഞതായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍‌ഫോ റിപ്പോര്‍ട്ട് ചെയ്തു. 

'തുടര്‍ച്ചയായ യാത്രകള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഒരു ഫോര്‍മാറ്റിനോട് വിടപറയാനുന്ന കാര്യം ചിന്തിക്കുന്നത്. അന്താരാഷ്‌ട്ര ടി20യില്‍ നിന്ന് മാത്രമായിരിക്കാം വിരമിക്കല്‍. ഇപ്പോള്‍ ബിഗ്‌ബാഷില്‍ കളിക്കുന്നില്ല. ശരീരത്തിനും മനസിനും വിശ്രമം അനിവാര്യമായതുകൊണ്ടാണ് ഇടവേളയെടുത്തത്. അടുത്ത പരമ്പരയ്‌ക്കായി തയ്യാറെടുക്കാനാണ് ഇതെന്നും വാര്‍ണര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ(2019) മികച്ച ഓസ്‌ട്രേലിയന്‍ താരത്തിനുള്ള അലന്‍ ബോര്‍ഡര്‍ ട്രോഫി കഴിഞ്ഞദിവസം വാര്‍ണര്‍ സ്വന്തമാക്കിയിരുന്നു. സ്റ്റീവ് സ്‌മിത്തിനെയും പാറ്റ് കമ്മിന്‍സിനെയും മറികടന്നാണ് നേട്ടം. മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരവും വാര്‍ണര്‍ നേടി. കരിയറിലാകെ അന്താരാഷ്‌ട്ര ടി20യില്‍ 76 മത്സരങ്ങളില്‍ 2079 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഒരു സെഞ്ചുറിയും 15 അര്‍ധ സെഞ്ചുറിയും നേടി. 

Follow Us:
Download App:
  • android
  • ios