ഇടക്ക് പെയ്ത മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു.  51 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാക്സ്‌വെല്‍ ആയിരുന്നു ഓസീസിന്‍റെ വിജയശില്‍പി.

കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ(Sri Lanka-Australia) അവിശ്വസനീയ ജയത്തിലേക്ക് നയിച്ചത് ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ അപരാജിത ഇന്നിംഗ്സായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക 301 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവില്‍ ഓസീസ് ലക്ഷ്യത്തിലെത്തി.

ഇടക്ക് പെയ്ത മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു. 51 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാക്സ്‌വെല്‍ ആയിരുന്നു ഓസീസിന്‍റെ വിജയശില്‍പി. എന്നാല്‍ ബാറ്റിംഗില്‍ പൂജ്യനായി നിരാശപ്പെടുത്തിയെങ്കിലും ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ചിരുന്നു.

ഐസിസി ടി20 റാങ്കിംഗില്‍ ഇഷാന്‍ കിഷന് വന്‍ നേട്ടം, ആദ്യ പത്തില്‍; ടെസ്റ്റില്‍ ജോ റൂട്ട് ഒന്നാമത്

ലങ്കയുടെ ധനഞ്ജയ ഡിസില്‍വയെ 26-ാം ഓവറില്‍ ആഷ്ടണ്‍ ആഗറിന്‍റെ പന്തിലാണ് മിഡ് ഓണില്‍ വാര്‍ണര്‍ ഒറ്റ കൈ കൊണ്ട് പറന്നു പിടിച്ചത്. വാര്‍ണറുടെ ക്യാച്ച് കണ്ട് ബൗളറായ ആഷ്ടണ്‍ ആഗര്‍ പോലും തലയില്‍ കൈവെച്ചുപോയി.

Scroll to load tweet…

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഓപ്പണര്‍ ഗുണതിലക(55), പാതും നിസങ്ക(56), കുശാല്‍ മെന്‍ഡിസ്(86), അസലങ്ക(37) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തിരുന്നു.

ആദ്യം വിമര്‍ശനം, ഇപ്പോള്‍ പുകഴ്ത്തല്‍; റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍ ഗംഭീരമെന്ന് സഹീര്‍ ഖാന്‍