ടൊറോന്‍റോ: ടി20 ക്രിക്കറ്റിലെ സ്വപ്‌ന ഇലവനെ തെരഞ്ഞെടുത്ത് ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡീന്‍ ജോണ്‍സ്‍. ഇരുപതാം നൂറ്റാണ്ടിലെയും 21-ാം നൂറ്റാണ്ടിലെയും താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം തെരഞ്ഞെടുപ്പ്. ഒരു ഇന്ത്യക്കാരന് മാത്രമാണ് ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞത് എന്നത് ഇന്ത്യന്‍ ആരാധകരില്‍ ഞെട്ടലാണുണ്ടാക്കുന്നത്. 

മാത്യു ഡെയ്‌ഡനും ഗോര്‍ഡന്‍ ഗ്രീനിഡ്‌ജുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, ബ്രയാന്‍ ലാറ, മാര്‍ട്ടിന്‍ ക്രോ എന്നിവരാണ് അടുത്ത സ്ഥാനങ്ങളില്‍. ഇയാന്‍ ബോത്തമാണ് ടീമിലെ ഏക ഓള്‍റൗണ്ടര്‍. ഏഴാം നമ്പറിലെത്തിലെത്തുന്ന എം എസ് ധോണിയാണ് നിലവില്‍ കളിക്കുന്ന താരങ്ങളില്‍ നിന്ന് ഇലവനിലെത്തിയ ഏകയാള്‍. ഷെയ്‌ന്‍ വോണ്‍ സ്‌പിന്നറായി ഇടംപിടിച്ചപ്പോള്‍ വസീം അക്രം, കര്‍‌ട്‌ലി ആംബ്രോസ്, ജോയല്‍ ഗാര്‍ണര്‍ എന്നിവരാണ് പേസര്‍മാര്‍. 

ഡ്രീം ഇലവന്‍

Matthew Hayden, Gordon Greenidge, Sir Vivian Richards, Brian Lara, Martin Crowe, Ian Botham, MS Dhoni, Shane Warne, Wasim Akram, Curtly Ambrose, Joel Garner.