കളിച്ച രണ്ട് മത്സരങ്ങളിലും ഡല്‍ഹി പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. അവരുടെ പിറകില്‍ മുംബൈ ഇന്ത്യന്‍സ് മാത്രമാണുള്ളത്.
വിശാഖപണട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് ചെന്നൈായെ ഫീല്‍ഡിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. റിക്കി ഭുയി പുറത്തായി. പകരം പൃഥ്വി ഷാ കളിക്കും. പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരം ഇശാന്ത് ശര്‍മയും ടീമിലെത്തി. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം പൃഥ്വി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മിച്ചല്‍ മാര്‍ഷ് മൂന്നാമനായി കളിക്കും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്താതെയാണ് ചെന്നൈ ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...
ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോരല്‍, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ട്ട്‌ജെ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരണ, മുസ്തഫിസുര്‍ റഹ്‌മാന്‍.
അനായാസം ഗുജറാത്ത് ടൈറ്റന്‍സ്! ഹൈദരാബാദിന് പൊരുതാന്‍ പോലുമായില്ല, രണ്ടാം തോല്‍വി ഏഴ് വിക്കറ്റിന്
കളിച്ച രണ്ട് മത്സരങ്ങളിലും ഡല്‍ഹി പരാജയപ്പെട്ടിരുന്നു. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ടീം. അവരുടെ പിറകില്‍ മുംബൈ ഇന്ത്യന്‍സ് മാത്രമാണുള്ളത്. ചെന്നൈയാവട്ടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളിലും ജയിച്ച സിഎസ്‌കെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

