മലയാളി പേസര്‍ ബേസില്‍ തമ്പിയെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങുന്നത്. അതേസമയം, പരിക്കില്‍ നിന്നും പൂര്‍ണ മുക്തനാവാത്ത സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടം കണ്ടെത്താനായില്ല.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL 2022) ഡല്‍ഹി കാപിറ്റല്‍സിനെതിരായ (Delhi Capitals) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ആദ്യം ബാറ്റ് ചെയ്യും. ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയെ നയിക്കുന്നത്. 

Scroll to load tweet…

മലയാളി പേസര്‍ ബേസില്‍ തമ്പിയെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങുന്നത്. അതേസമയം, പരിക്കില്‍ നിന്നും പൂര്‍ണ മുക്തനാവാത്ത സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടം കണ്ടെത്താനായില്ല. ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം പിടിച്ചു. 

Scroll to load tweet…

കീറണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, തൈമല്‍ മില്‍സ് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. ടിം സീഫെര്‍ട്ട്, റോവ്മാന്‍ പവല്‍ എന്നിവരെ മാത്രമാണ് വിദേശതാരങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയത്. 

Scroll to load tweet…

ഡല്‍ഹി കാപിറ്റല്‍സ് : പൃഥ്വി ഷാ, ടിം സീഫെര്‍ട്ട്, മന്‍ദീപ് സിംഗ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി, 

Scroll to load tweet…

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അന്‍മോല്‍പ്രീത് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ടീം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, തൈമല്‍ മില്‍സ്, ജസ്പ്രിത് ബുമ്ര, ബേസില്‍ തമ്പി.