ദേവജിത് സൈക്കിയ ബിസിസിഐ ഇടക്കാല സെക്രട്ടറി; നിയമിച്ചത് ബിസിസിഐ പ്രസിഡന്‍റ് റോജർ ബിന്നി 

ബിസിസിഐയുടെ ഇടക്കാല സെക്രട്ടറിയായി ദേവജിത് സൈക്കിയയെ നിയമിച്ചു.ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയാണ് ദേവജിത് സൈക്കിയയെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചത്

devajit saikia appointed as BCCI Interim Secretary; Appointed by BCCI President Roger Binny

ദില്ലി: ബിസിസിഐയുടെ ഇടക്കാല സെക്രട്ടറിയായി ദേവജിത് സൈക്കിയയെ നിയമിച്ചു. ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നിയാണ് ദേവജിത് സൈക്കിയയെ ഇടക്കാല സെക്രട്ടറിയായി നിയമിച്ചത്. നിലവിലെ ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയർമാൻ ആയ ഒഴിവിലാണ് പുതിയ നിയമനം. ഇടക്കാല സെക്രട്ടറി ആയതോടെ സൈക്കിയ ഐസിസിയിലെ ബിസിസിഐ പ്രതിനിധിയും ആകും. 2025 സെപ്റ്റംബറിലെ ബിസിസിഐ തെരഞ്ഞെടുപ്പ് വരെ സൈക്കിയ തൽസ്ഥാനത്ത് തുടര്‍ന്നേക്കും. അസം സ്വദേശി ആയ സൈക്കിയ ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ആയിരുന്നു.

ഐസിസി തലപ്പത്ത് ജയ് ഷാ, ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

 

Latest Videos
Follow Us:
Download App:
  • android
  • ios