Asianet News MalayalamAsianet News Malayalam

രോഹിത്- ധവാന്‍ സഖ്യത്തിന് മറ്റൊരു നേട്ടം; മുന്നിലുള്ളത് വില്യംസണ്‍- ഗപ്റ്റില്‍ ജോഡി

ടി20 ക്രിക്കറ്റില്‍ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. കുട്ടിക്രിക്കറ്റില്‍ ഇരുവരും കൂട്ടുകെട്ടിലൂടെ നേടിയ റണ്‍സ് 1500 പിന്നിട്ടു.  ഈ മാന്ത്രിക സഖ്യ പിന്നിടുന്ന ആദ്യത്തെ കൂട്ടുകെട്ടായി ഇന്ത്യന്‍ സഖ്യത്തിന്റേത്.

Dhawan- Rohit partnership creates another records in T20
Author
Florida, First Published Aug 4, 2019, 10:12 PM IST

ഫ്‌ളോറിഡ: ടി20 ക്രിക്കറ്റില്‍ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. കുട്ടിക്രിക്കറ്റില്‍ ഇരുവരും കൂട്ടുകെട്ടിലൂടെ നേടിയ റണ്‍സ് 1500ലെത്തി.  ഈ മാന്ത്രിക സംഖ്യയിലെത്തുന്ന ആദ്യത്തെ കൂട്ടുകെട്ടായി ഇന്ത്യന്‍ സഖ്യത്തിന്റേത്. ഇക്കാര്യത്തില്‍ ഷെയ്ന്‍ വാട്‌സണ്‍- ഡേവിഡ് വാര്‍ണര്‍ ജോഡിയാണ് രണ്ടാമതുള്ളത്. 1154 റണ്‍സാണ് ഇരുവരുടെയും പേരിലുള്ളത്. വാട്‌സണ്‍ പിന്നീട് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണ്‍ - മാര്‍ട്ടിന്‍ ഗപ്റ്റില്‍ സഖ്യമാണ് മൂന്നാമത്. 1151 റണ്‍സാണ് ഇവര്‍ നേടിയത്.

വിന്‍ഡീസിനെതിരായ രണ്ടാം ടി20യോടെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ കാര്യത്തില്‍ ഇന്ത്യന്‍ സഖ്യം രണ്ടാമതെത്തി. 10 അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇരുവരുടെയും പേരിലുള്ളത്. ഇന്ന് 67 റണ്‍സാണ് ഇരുവരും നേടിയത്. 

സ്‌കോട്ട്‌ലന്‍ഡിന്റെ ജോര്‍ജ് മണ്‍സേ- കെയ്ല്‍ കോട്ട്‌സെര്‍ ജോഡിയെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പിന്തള്ളിയത്. 11 അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകളുണ്ടാക്കിയ ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗപ്റ്റില്‍- കെയ്ന്‍ വില്യംസണ്‍ സഖ്യമാണ് ഒന്നാമത്.

Follow Us:
Download App:
  • android
  • ios