കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി ഓള്‍ കേരളാ ധോണി ഫാന്‍സ് അസോസിയേഷന്‍. അസോസിയേഷന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത 50,000 രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

തിരുവവന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സഹായഹസ്തവുമായി ഓള്‍ കേരളാ ധോണി ഫാന്‍സ് അസോസിയേഷന്‍. അസോസിയേഷന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത 50,000 രൂപ മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സംഘടനയുടെ അംഗങ്ങളില്‍ നിന്നാണ് ഇത്രയും തുക പിരിച്ചത്. 

നിയമസഭാ അംഗങ്ങളായ എം.സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി വി എന്‍ റെനീഷില്‍ നിന്ന് തുക സ്വീകരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടനയാണ് ഓള്‍ കേരളാ ധോണി ഫാന്‍സ് അസോസിയേഷന്‍.

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ടിനു യോഹന്നാന്‍

നേരത്തെ മൂന്നാം ഘട്ട ലോക്ഡൗണിന് ശേഷം, സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് സംഘടനയുടെ നേതൃത്വത്തില്‍ ആശുപത്രികളില്‍ മാസ്‌ക് വിതരണവും രക്തദാന ക്യാമ്പുകളും നടത്തിയിരുന്നു.