Asianet News MalayalamAsianet News Malayalam

ധോണി എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരിലൊരാളെന്ന് ഗാംഗുലി

2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കാനുള്ള തീരുമാനത്തില്‍ ഇപ്പോഴും ദു:ഖമില്ലെന്നും അത് ഇഴകീറി പരിശോധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗാംഗുലി പറഞ്ഞു. അന്ന് ഫൈനലില്‍ തോല്‍ക്കാന്‍ കാരണം ടോസ് അല്ല, നമ്മള്‍ നല്ല രീതിയില്‍ കളിച്ചില്ല എന്നതാണെന്നും ഗാംഗുലി പറഞ്ഞു.

Dhoni is one of the greatest captains of India ever produced says Sourav Ganguly
Author
Kolkata, First Published Aug 17, 2022, 11:31 PM IST

കൊല്‍ക്കത്ത: എം എസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹാനായ ക്യാപ്റ്റന്‍മാരാലിലൊരാളാണെന്ന് ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ഗാംഗുലി പറഞ്ഞു.

തീരുമാനങ്ങളെടുക്കാനുള്ള കഴിവാണ് നേതൃസ്ഥാനത്തെത്തുന്നവര്‍ക്ക് വേണ്ടത്. ധോണിക്ക് അതുണ്ട്. അങ്ങനെയാണ് അദ്ദേഹം 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങി ഇന്ത്യക്ക് സിക്സിലൂടെ വിജയവും ലോകകപ്പും സമ്മാനിച്ചത്. നാലാം നമ്പറിലിറങ്ങുന്ന യുവരാജിന് പകരം ഇറങ്ങി അസാമാന്യ പ്രകടനമായിരുന്നു അന്ന് ധോണി പുറത്തടുത്തത്. അതുകൊണ്ടുതന്നെയാണ് ധോണി ഇന്ത്യയുടെ മഹാനായ ക്യാപ്റ്റന്‍മാരിലൊരാളാവുന്നതെന്നും പീയര്‍ലെസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന പരിപാടിയില്‍ പങ്കെടുത്ത് ഗാംഗുലി പറഞ്ഞു.

പല കാലഘട്ടങ്ങളിലുള്ള നായകന്‍മാരെ താരതമ്യം ചെയ്യാനാവില്ലെന്നും ഓരോ കാലഘട്ടത്തിനും അനുസരിച്ച് ഓരോരുത്തരുടെയും നേതൃഗുണങ്ങളും വ്യത്യാസമായിരിക്കുമെന്നും ഗാംഗുലി പറഞ്ഞു. ടി20 ക്രിക്കറ്റും ഐപിഎല്ലും വന്നതോടെ ക്യാപ്റ്റന്‍മാര്‍ ചെയ്യേണ്ട കാര്യങ്ങളുടെ സ്വാഭാവം തന്നെ മാറിമറിഞ്ഞു.

വിരാട് കോലിയുടെ കാര്യത്തില്‍ ആധിയുണ്ട്! ബാല്യകാല കോച്ചും താരത്തെ കയ്യൊഴിയുന്നുവോ?

എന്‍റെ കാലത്ത് ക്രിക്കറ്റ് വ്യത്യസ്തമായിരുന്നു. ലോക ക്രിക്കറ്റിലെ സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. ഓരോ സാഹചര്യങ്ങള്‍ക്കും അനുസരിച്ചാണ് ക്യാപ്റ്റന്‍മാരുടെ റോളുകളും മാറുന്നത്. ഐപിഎല്ലന്‍റെയും ടി20 ക്രിക്കറ്റിന്‍റെയും കടന്നുവരവ് ക്രിക്കറ്റിന്‍റെ സ്വഭാവത്തില്‍ തന്നെ മാറ്റം വരുത്തി.

എം എസ് ധോണി പെര്‍ഫെക്ട് ക്യാപ്റ്റനായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിക്കും മികച്ച റെക്കോര്‍ഡുണ്ട്. അദ്ദേഹം വ്യത്യസ്തരീതിയിലുള്ള സമീപനമാണ് ക്യാപ്റ്റന്‍സിയില്‍ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് ശര്‍മയും മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. ഓരോ വ്യക്തിയും വ്യത്യസ്തമായായിട്ടായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്. ആത്യന്തികമായി എത്ര മത്സരങ്ങളില്‍ ജയിച്ചു തോറ്റും എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഒരിക്കലും നായകന്‍മനാരെ തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. ഒരാളെ ക്യാപ്റ്റനായി തെര‍ഞ്ഞെടുത്താല്‍ മികച്ച ഫലം ലഭിക്കാന്‍ ആ സ്ഥാനത്ത് അയാള്‍ക്ക് സമയം നല്‍കണം.

അഫ്രീദി അന്ന് സച്ചിനെ കുറേ ചീത്ത വിളിച്ചു, സച്ചിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഇന്നിംഗ്സിനെക്കുറിച്ച് സെവാഗ്

2003ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയിട്ടും ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കാനുള്ള തീരുമാനത്തില്‍ ഇപ്പോഴും ദു:ഖമില്ലെന്നും അത് ഇഴകീറി പരിശോധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഗാംഗുലി പറഞ്ഞു. അന്ന് ഫൈനലില്‍ തോല്‍ക്കാന്‍ കാരണം ടോസ് അല്ല, നമ്മള്‍ നല്ല രീതിയില്‍ കളിച്ചില്ല എന്നതാണെന്നും ഗാംഗുലി പറഞ്ഞു.

Follow Us:
Download App:
  • android
  • ios