Asianet News MalayalamAsianet News Malayalam

രണ്ടും കല്‍പ്പിച്ച് ധോണി; ബിസിസിഐ കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പരിശീലനം ആരംഭിച്ചു

ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പരിശീലനം ആരംഭിച്ചു. ഝാര്‍ഖണ്ഡ് രഞ്ജി ടീമിനൊപ്പമാണ് ധോണി പരിശീലനം നടത്തിയത്.

dhoni started training with jharkhand ranji team
Author
Ranchi, First Published Jan 16, 2020, 7:47 PM IST

റാഞ്ചി: ബിസിസിഐയുടെ സെന്‍ട്രല്‍ കരാറില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി പരിശീലനം ആരംഭിച്ചു. ഝാര്‍ഖണ്ഡ് രഞ്ജി ടീമിനൊപ്പമാണ് ധോണി പരിശീലനം നടത്തിയത്. സീസണില്‍ ഝാര്‍ഖണ്ഡിനായി രഞ്ജി ട്രോഫിയില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ള മുന്നൊരുക്കമായിട്ടാണ് ധോണി ഇതിനെ കാണുന്നത്.

ഝാര്‍ഖണ്ഡ് ടീം മാനേജ്‌മെന്റിനും ടീമംഗങ്ങളെയും അദ്ഭുതപ്പെടുത്തിയാണ് ധോണി പരിശീലനത്തിനെത്തിയത്. വരുന്ന കാര്യം ആരെയും  അറിയിച്ചിരുന്നില്ലെന്ന് ഝാര്‍ഖണ്ഡ് ടീമംഗങ്ങള്‍ പറഞ്ഞു. നെറ്റ്‌സില്‍ കുറച്ചുനേരം ബാറ്റ് ചെയ്ത ധോണി ബൗളിങ് മെഷീന് മുന്നിലും പരിശീലനം നടത്തി. മാര്‍ച്ച് അവസാനമാണ് ഈ വര്‍ഷത്തെ ഐപിഎല്‍ ആരംഭിക്കുക. ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്ന കാര്യം തീരുമാനമായിട്ടില്ലെങ്കിലും ഐപിഎല്‍ കളിക്കുമെന്ന് ഉറപ്പായിരുന്നു.

ധോണി യുഗത്തിന് അന്ത്യമോ; വാര്‍ഷിക കരാറില്‍ നിന്ന് പുറത്ത്‌
 

ഇന്നാണ് ധോണിയെ പുതിയ ബിസിസിഐ കരാറില്‍ നിന്ന് ഒഴിവാക്കിയത്. നിശ്ചിത കാലയളവില്‍ ധോണി ദേശീയ ജേഴ്‌സിയില്‍ കളിച്ചില്ലെന്നതായിരുന്നു ഒഴിവാക്കാനുള്ള കാരണം. അധികം വൈകാതെ ധോണി വിരമിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ ധോണി പരിശീലനം ആരംഭിച്ചത് ആരാധകര്‍ക്ക് വീണ്ടും ആശ്വാസം നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ട് ധോണി കരാറില്‍ നിന്ന് പുറത്തായി..? മറുപടിയുമായി ബിസിസിഐ പ്രതിനിധി
 

Follow Us:
Download App:
  • android
  • ios