അങ്ങനെ ധോണിയുടെ കാര്യത്തില്‍ ഒരു താല്‍കാലിക തീരുമാനമായി. വിന്‍ഡീസിനെതിരെതിരായ പരമ്പരില്‍ നിന്ന് തന്ന ഒഴിവാക്കാന്‍ ധോണി സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.
മുംബൈ: അങ്ങനെ ധോണിയുടെ കാര്യത്തില്‍ ഒരു താല്‍കാലിക തീരുമാനമായി. വിന്‍ഡീസിനെതിരെതിരായ പരമ്പരില്‍ നിന്ന് തന്ന ഒഴിവാക്കാന്‍ ധോണി സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു. അടുത്ത രണ്ട് മാസം സൈന്യത്തിന്റെ കൂടെ ചെലവഴിക്കാനാണ് ധോണിയുടെ തീരുമാനം. ധോണി ഉടനെയൊന്നും വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ദീര്‍ഘകാല സുഹൃത്തായ അരുണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു.
സൈന്യത്തില്‍ പാരച്ച്യൂട്ട് റെജിമെന്റിലെ ലഫ്റ്റനന്റ് കേണലാണ് ധോണി. സൈന്യത്തോടൊപ്പം ചെലവഴിക്കാന്‍ ധോണി രണ്ട് മാസത്തെ വിശ്രമം ആവശ്യപ്പെടുകയായിരുന്നു. ധോണി വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വിരമിക്കലുമായി ബന്ധപ്പെട്ട് ചില ആശയകുഴപ്പങ്ങള്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. ധോണിയുടെ തീരുമാനത്തിലൂടെ താല്‍കാലത്തേക്കെങ്കിലും ആശയകുഴപ്പങ്ങള്‍ക്കും വിരാമമായി.
നാളെയാണ് വിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ഋഷഭ് പന്തിനായിരിക്കും ടീമില്‍ വിക്കറ്റ് കീപ്പറുടെ ചുമതല. ടെസ്റ്റില്‍ ശ്രീകര്‍ ഭരതിനെയോ, വൃദ്ധിമാന്‍ സാഹയേയോ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെടുക്കാന്‍ സാധ്യതയുണ്ട്.
