ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇപോലുള്ള പകരം വേദികളെക്കുറിച്ച് ബിസിസിഐ ആലോചിക്കേണ്ടി വരുമെന്നും ഹസി ഫോക്സ് ക്രിക്കറ്റിനോട് വ്യക്തമാക്കി

മെല്‍ബണ്‍: ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക് ഹസി. ഐപിഎല്ലിലേതുപോലെ എട്ടോ പത്തോ ടീമുകളാണ് ലോകകപ്പിനുമുള്ളതെങ്കിലും നിലവിലെ സാഹചര്യത്തില്‍ പല വേദികളിലായി മത്സരം നടത്തുന്നത് വലിയ റിസ്കാണെന്നും ഹസി പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ബാറ്റിംഗ് കോച്ചായിരുന്ന ഹസിക്ക് കൊവിഡ് ബാധിച്ചിരുന്നു. കൊവിഡ് മുക്തനായശേഷം കഴിഞ്ഞ ദിവസമാണ് ഹസി ഓസ്ട്രേലിയയിലേക്ക് പോയത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ യുഎഇപോലുള്ള പകരം വേദികളെക്കുറിച്ച് ബിസിസിഐ ആലോചിക്കേണ്ടി വരുമെന്നും ഹസി ഫോക്സ് ക്രിക്കറ്റിനോട് വ്യക്തമാക്കി. നിലവിലെ ലാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കളിക്കാരെ അയക്കാന്‍ പല ക്രിക്കറ്റ് ബോര്‍ഡുകളും വിമുഖത കാട്ടുന്നുണ്ടെന്നും ഹസി പറഞ്ഞു.

ടി20 ലോകകപ്പ് വേദി സംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊള്ളാനായി ബിസിസിഐ ഈ മാസം 29ന് പ്രത്യേക പൊതുയോഗം വിളിച്ചിട്ടുണ്ട്. ഇതിനുശേഷമാവും വേദിയുടെ കാര്യത്തില്‍ ബിസിസിഐ തീരുമാനം പ്രഖ്യാപിക്കുക. ഇന്ത്യയില്‍ നടത്താനായില്ലെങ്കില്‍ യുഎഇ ആണ് ബിസിസിഐ പകരം വേദിയായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷംത്തെ ഐപിഎല്ലിന് യുഎഇ വേദിയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona