കളിയെക്കുറിച്ചുള്ള ധാരണയോ ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ മുന്നോട്ട് നയികകണമെന്ന വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാത്ത സെലക്ടര്‍മാരായാതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാണുന്ന കാഴ്ചയാണിതെന്നും വെങ്സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
മുംബൈ: സെലക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ മുന്നോട്ട് നയിക്കണമെന്ന് വ്യക്തമായ കാഴ്ചപ്പാടിലെന്ന് തുറന്നടിച്ച് മുന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്സര്‍ക്കാര്‍. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് തുടരുകയാണെന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു.
പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരേണ്ട സാഹചര്യത്തില്‍ 2021ല്‍ ശ്രീലങ്കയിലേക്ക് നടത്തിയ പര്യടനത്തില്‍ ശിഖര്‍ ധവാനെയാണ് സെലക്ടര്‍മാര്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്. ഇന്ത്യയുടെ മറ്റൊരു ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ്, ടി20 പരമ്പരയില്‍ കളിക്കുമ്പോഴായിരുന്നു ഇത്. രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി മുന്നില്‍ക്കണ്ടായിരുന്നെങ്കില്‍ ഏതെങ്കിലും യുവതാരത്തെയായിരുന്നു ആ പരമ്പരയില്‍ ക്യാപ്റ്റനാക്കേണ്ടിയിരുന്നത്.
കളിയെക്കുറിച്ചുള്ള ധാരണയോ ഇന്ത്യന്‍ ക്രിക്കറ്റിനെ എങ്ങനെ മുന്നോട്ട് നയികകണമെന്ന വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാത്ത സെലക്ടര്‍മാരായാതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ ആറോ ഏഴോ വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ കാണുന്ന കാഴ്ചയാണിതെന്നും വെങ്സര്‍ക്കാര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ക്യാപ്റ്റനായി സെലക്ടര്‍മാര്‍ ആരെയും വാര്‍ത്തെടുത്തിട്ടില്ല. എല്ലാം സ്വാഭാവികമായി സംഭവിക്കുമെന്ന ചിന്തയിലാണവര്‍. ലോകത്തിലെ ഏറ്റവും ധനികരായ ക്രിക്കറ്റ് ബോര്‍ഡാണ് നമ്മുടേതെന്ന് മേനി നടിക്കുമ്പോഴും ഇന്ത്യയുടെ പകരക്കാരുടെ ബെഞ്ച് നോക്കു. കോടികള്‍ മറിയുന്ന ഐപിഎല്ലും മീഡിയ റൈറ്റ്സ് വില്‍ക്കുന്നതിലൂടെ കോടികള്‍ സ്വന്തമാക്കുന്ന ക്രിക്കറ്റ് ബോര്‍ഡും മാത്രമല്ല നേട്ടമായി ഉയര്‍ത്തിക്കാണിക്കേണ്ടത്. ഐപിഎല്‍ കൊണ്ട് മാത്രം ഇന്ത്യന്‍ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് ബിസിസിഐ മനസിലാക്കണമെന്നും വെങ്സര്‍ക്കാര്‍ പറഞ്ഞു.
ആ പേരുദോഷം വിനയായി, ടെസ്റ്റില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റനാവാത്തതിനെക്കുറിച്ച് അശ്വിന്‍
36കാരനായ രോഹിത് ശര്‍മ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞാല്‍ പകരം ടെസ്റ്റില്‍ ഇന്ത്യയെ ആര് നയിക്കുമെന്നത് വലിയ ചോദ്യമാണ്. ഏകദിനത്തിലും ടി20യിലും ഹാര്‍ദ്ദിക് പാണ്ഡ്യയാകും ഇന്ത്യന്‍ നായകനാകുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ 2018നുശേഷം ഹാര്‍ദ്ദിക് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിച്ചതോടെയാണ് ഹാര്‍ദ്ദിക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഭാവി നായകനായി ഉയര്‍ന്നുവന്നത്. അതുവരെ കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര തുടങ്ങിയവരെയെല്ലാം പരീക്ഷിച്ചെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടാന്‍ ഇവര്‍ക്കായില്ല.
